ജീവിതം

പ്രേമലേഖനം എഴുതാന്‍ കുറുക്കുവഴി!; 'ചാറ്റ് ജിപിടിയെ എല്‍പ്പിക്കാം', അങ്ങനെ ആര്‍ട്ടിഫിഷ്യല്‍ ലവ് ലെറ്ററും റെഡി 

സമകാലിക മലയാളം ഡെസ്ക്

ചുവന്ന റോസാപൂക്കളും പ്രണയലേഖനങ്ങളും ഇല്ലാത്ത വാലന്റൈന്‍സ് ദിനത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയിരുന്ന പ്രേമലേഖനങ്ങള്‍ക്ക് പോകെ പോകെ കുറച്ച് രൂപമാറ്റമൊക്കെ വന്നിട്ടുണ്ട്. വാട്‌സ്ആപ്പിലൂടെയും ഫേയ്‌സ്ബുക്കിലൂടെയുമൊക്കെയാണ് ഇപ്പോള്‍ പലരും ഇഷ്ടം തുറന്നെഴുതുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ കുറച്ചുകൂടി 'കൃത്രിമമാകും', ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടിയെ ആശ്രയിച്ചായിരിക്കും ഇക്കുറി കൂടുതല്‍ ആളുകളും പ്രേമലേഖനം എഴുതുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇന്ത്യ അടക്കമുള്ള ഒന്‍പത് രാജ്യങ്ങളില്‍ നടത്തിയ സര്‍വെയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രണയം തുറന്നുപറയാന്‍ കൃത്രിമ ബുദ്ധിയുടെ സഹായം തേടുമെന്ന് പറയുന്നവരില്‍ കൂടുതലും ഇന്ത്യയിലാണ്. സര്‍വെയില്‍ പങ്കെടുത്ത 62 ശതമാനം ഇന്ത്യക്കാരും പ്രമേലേഖനമെഴുതാന്‍ ചാറ്റ് ജിപിടിയെ ഉപയോഗിക്കാം എന്ന് കരുതിയിരിക്കുന്നവരാണ്. ഇതിപ്പോ സ്വന്തമായിട്ടെഴുതിയതാണോ സാങ്കേതികവിദ്യ തയ്യാറാക്കിയ പ്രേമലേഖനമാണോ എന്ന് കണ്ടെത്താനായിരിക്കും പ്രയാസം.  സര്‍വെയിലെ 78ശതമാനം ഇന്ത്യക്കാര്‍ക്കും ആളുകള്‍ സ്വയം എഴുതിയ പ്രേമലേഖനവും ചാറ്റ് ജിപിടി എഴുതിയവയും തമ്മില്‍ വ്യത്യാസം കണ്ടെത്താന്‍ കഴിഞ്ഞില്ല. 

സ്വന്തം വികാരങ്ങള്‍ തുറന്നെഴുതാന്‍ പോലും സാങ്കേതികവിദ്യയുടെ സഹായം തേടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ആത്മവിശ്വാസക്കുറവ് തന്നെയാണ്. സമയക്കുറവും മടിയുമൊക്കെയാണ് മറ്റ് കാരണങ്ങള്‍. പിടിക്കപ്പെടാനുള്ള സാധ്യത കുറവാണെന്നറിയാവുന്നതുകൊണ്ട് ഈ കുറുക്കുവഴി തെരഞ്ഞെടുക്കുന്നവരും കുറവല്ല. അതേസമയം സാങ്കേതിക വിദ്യ ഉപയോഗിച്ച് കത്ത് തയ്യാറാക്കാന്‍ ആളുകളൊരുപാടുണ്ടെങ്കിലും ഇത്തരം കത്തുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ കുറവാണ്. ഇങ്ങനെയുള്ള പ്രണയലേഖനങ്ങള്‍ അവഹേളിക്കുന്നത് പോലെയാണ് പലര്‍ക്കും തോന്നുന്നത്. അതുകൊണ്ടുതന്നെ ആര്‍ട്ടിഫിഷ്യല്‍ ലവ് ലെറ്റര്‍ എന്നാണ് ഇവര്‍ ഇതിനെ വിശേഷിപ്പുക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

അമേഠിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ആക്രമണം; വാഹനങ്ങള്‍ തകര്‍ത്തു

സ്വര്‍ണവില വീണ്ടും കൂടി; 53,000ലേക്ക്

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി