ജീവിതം

'അപൂർവ അസ്ഥികൂടം'; സോഷ്യൽമീഡിയയിൽ പക്ഷം തിരിഞ്ഞ് ചർച്ച, മത്സ്യകന്യകയുടെതെന്ന് സംശയം

സമകാലിക മലയാളം ഡെസ്ക്

സ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിൽ ബീച്ചിൽ ആറടി നീളമുള്ള അസ്ഥികൂടം കണ്ടെത്തിയതായി റിപ്പോർട്ട്. ബീച്ചിൽ നടക്കുന്നതിടെ ബോബി-ലീ ഓട്‌സ് എന്ന യുവതിയാണ് അസ്ഥികൂടം ആദ്യം കണ്ടത്. മനുഷ്യന്റെത് എന്ന് പ്രഥമദൃഷ്ട്യ തോന്നുന്ന അസ്ഥകൂടം മനുഷ്യരിൽ നിന്നും കുറച്ച് വ്യത്യസ്തമാണ്. 

അസ്ഥികൂടത്തിൽ നീളമേറിയ വാരിയെല്ലും സുഷുമ്‌നാഡിയും വ്യക്തമായി കാണാം. മനുഷ്യന്റെ തലയോട്ടിക്ക് സാമ്യമുള്ള തലയോട്ടിയുമുണ്ട്. ഇത് മനുഷ്യന്റെതാണോ മറ്റേതെങ്കിലും ജീവിവർ​ഗത്തിന്റെതാണോ എന്ന് തിരിച്ചറിയാൻ കഴിയുന്നില്ലെന്നും ഓട്‌സ് പറഞ്ഞു. അസ്ഥികൂടത്തിന്റെ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായതോടെ ഇത് മത്സ്യകന്യകയുടെതാണോ എന്നാണ് ഒരു വിഭാ​ഗത്തിന്റെ സംശയം.

മത്സ്യകന്യക ഒരു സാങ്കൽപ്പിക കഥാപാത്രം മാത്രമാണെന്ന് ചൂണ്ടിക്കാട്ടി ഈ വാദത്തെ എതിർത്തും പലരും രം​ഗത്തെത്തി. ആദ്യം കണ്ടപ്പോൾ മനുഷ്യന്റെതാണെന്നാണ് കരുതിയത്. എന്നാൽ സൂക്ഷ്‌മമായി പരിശോധിച്ചപ്പോഴാണ് തനിക്ക് ആശയക്കുഴപ്പം ഉണ്ടായതെന്നും ഓട്‌സ് പറഞ്ഞു.

ഈ ജീവിക്ക് നീളമുള്ള താടിയെല്ലുകൾ ഉണ്ടായിരുന്നുവെന്നും ജീവിയുടെ മുടിക്ക് പശുവിന്റെയോ കംഗാരുവിന്റെയോ നിറത്തിന് സമാനമായ നിറമാണ് ഉണ്ടായിരുന്നതെന്നും എന്നാൽ അത് അഴുകിപ്പോയതിനാൽ കൂടുതലൊന്നും വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചില്ലെന്നും അവർ പറഞ്ഞു. കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾ നടത്തിയാൽ മാത്രമേ അസ്ഥികൂടത്തെ സംബന്ധിക്കുന്ന രഹസ്യം വെളിപ്പെടൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രധാനമന്ത്രിയുമായി തുറന്ന സംവാദത്തിന് തയ്യാറാണ്, ക്ഷണം സ്വീകരിച്ച് രാഹുല്‍ ഗാന്ധി

കാറിൽ കടത്താൻ ശ്രമം; കാസർക്കോട് വൻ സ്വർണ വേട്ട

വരും മണിക്കൂറിൽ ഇടിമിന്നൽ, ശക്തമായ കാറ്റ്, മഴ; ഈ 5 ജില്ലകളിൽ മുന്നറിയിപ്പ്

ടോസ് പോലും ചെയ്തില്ല, ഐപിഎല്ലില്‍ കളി മുടക്കി മഴ

എഴുന്നള്ളിപ്പിനിടെ ആനകള്‍ കൊമ്പുകോര്‍ത്തു, മുകളിലിരുന്നവര്‍ താഴേക്ക് ചാടി; ചിതറിയോടി ജനം