ജീവിതം

മേഘത്തില്‍ നിന്ന് അടര്‍ന്നുവീണ കഷണം പോലെ, അന്തരീക്ഷത്തില്‍ പറന്നുനടക്കുന്ന ഡെസര്‍ട്ട്; കൗതുകമുണര്‍ത്തി വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ല്ല അനുഭവങ്ങള്‍ തേടിയാണ് പലരും മുന്തിയ റെസ്റ്റോറന്റുകളിലും മറ്റും പോകുന്നത്. ഇഷ്ടമുള്ള ആളുകള്‍ക്കൊപ്പം ചിലവഴിക്കുന്ന സമയം, നല്ല ഭക്ഷണം, വ്യത്യസ്ത രുചികള്‍ തുടങ്ങി പല കാര്യങ്ങളും ഇത്തരം നിമിഷങ്ങളെ എന്നെന്നും ഓര്‍മ്മിക്കുന്നതാക്കാറുണ്ട്. വിഭവങ്ങള്‍ അവതരിപ്പിക്കുന്ന രീതിയും ഇതില്‍ പ്രധാനമാണ്. വളരെ മനോഹരമായി സെറ്റ് ചെയ്ത് മുന്നിലെത്തുന്ന പ്ലേറ്റുകള്‍ എപ്പോഴും കൗതുകമുണര്‍ത്തുന്നതാണ്. ഇപ്പോഴിതാ സ്‌പെയിനിലെ ഒരു റെസ്റ്റോറന്റില്‍ നിന്നുള്ള വിഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇവിടെ, ഓര്‍ഡര്‍ ചെയ്ത ഭക്ഷണം പ്ലേറ്റിലല്ല പകരം അന്തരീക്ഷത്തില്‍ പറന്നുനടക്കുവാണ്! 

'ഫ്‌ളോട്ടിങ് ഡെസര്‍ട്ട്' എന്ന് പേരുള്ള ഈ മധുരവിഭവം അക്ഷരാര്‍ത്ഥത്തില്‍ അന്തരീക്ഷത്തില്‍ പറക്കുകയാണ്. റെസ്റ്റോറന്റിലെ ജീവനക്കാരന്‍ ഡെസര്‍ട്ടിന്റെ ഒരു ഭാഗം മുറിച്ചെടുക്കുമ്പോള്‍ ഒരു ബലൂണ്‍ പോലെ ഇത് പറക്കുന്നത് കാണാം. ഇതിനെ തട്ടിതട്ടി പ്ലേറ്റിലെത്തിച്ചാലും ഉയര്‍ന്നുപൊങ്ങിയാണ് നില്‍ക്കുകയാണ്. ഒരു മേഘം പോലെ തോന്നിക്കുന്ന ഈ ഡെസര്‍ട്ട് ഹീലിയവും വെള്ളവും കൊണ്ട് തയ്യാറാക്കുന്നതാണെന്നാണ് വിഡിയോയ്‌ക്കൊപ്പം കുറിച്ചിരിക്കുന്നത്. ഇത് പ്ലേറ്റിലേക്ക് മഴ പെയ്യുന്നതുപോലെ ചെറിയ തുള്ളികള്‍ വീഴ്ത്തും. നിരവധി പേരാണ് ഇതിനോടകം ഈ വിഡിയോ കണ്ടുകഴിഞ്ഞത്. ചിലര്‍ രസകരമായ കമന്റുകളും കുറിച്ചിട്ടുണ്ട്. 

ചെറുപ്പത്തില്‍ പാത്രം കഴുകുന്ന സോപ്പുപയോഗിച്ച് ഇങ്ങനെ കളിക്കുന്നത് ഓര്‍ത്തു, വീട്ടില്‍ എന്റെ മകള്‍ കുളിക്കുമ്പോള്‍ ഇത് പതിവായി കഴിക്കാറുണ്ട്, കഴിക്കുന്നതിനേക്കാള്‍ ടെന്‍ഷനായിരിക്കും ഇത് പറന്നുപോകുന്നുണ്ടോ എന്ന് നോക്കാന്‍ എന്നെല്ലാമാണ് കമന്റുകള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല