ജീവിതം

'കുറച്ച് വെറൈറ്റി പിടിച്ചതാ സാറേ..'; 'പിക്കാച്ചൂ' ഹെൽമെറ്റ് ധരിച്ച് യുവാവ്, പൊട്ടിച്ചിരിച്ച് പൊലീസ്, വിഡിയോ

സമകാലിക മലയാളം ഡെസ്ക്

പകടത്തിൽ പെടുന്ന ഇരുചക്ര വഹാനങ്ങളുടെ എണ്ണം വർധിച്ചതോടെ  വാഹനം ഓടിക്കുന്നയാളാൾക്കും പിന്നിൽ യാത്ര ചെയ്യുന്നവർക്കും റോഡ് സുരക്ഷ നിയമപ്രകാരം ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. എഐ കാമറകൾ വന്നതിന് പിന്നാലെ പിടിവീഴാൻ എളുപ്പമായതോടെ ഹെൽമെറ്റ് വെക്കാതെ ആരും ഇപ്പോൾ പുറത്തിറങ്ങാറില്ല.

എന്തായാലും ഹെൽമെറ്റ് വെക്കണം എന്നാൽ പിന്നെ കുറച്ച് വെറൈറ്റി ആകാം എന്ന് ചിന്തിച്ചാൽ തെറ്റ് പറയാൻ പറ്റുമോ? അത്തരത്തിൽ വ്യത്യസ്തമായ ഒരു ഹെൽമെറ്റ് വിഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഹെൽമെറ്റ് എന്ന് പറഞ്ഞാൽ വെറും ഹെൽമെറ്റ് അല്ല പ്രത്യേകം തീമിന്റെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയതാണ് ഈ വൈറൽ ഹെൽമെറ്റ്. 

കാർട്ടൂൺ പ്രേമികളുടെ പ്രിയപ്പെട്ട കഥാപാത്രം 'പിക്കാച്ചൂ' ആണ് ഹെൽമെറ്റിന്റെ തീം. ഹെൽമെറ്റ് ധരിച്ച് ഇരുചക്ര വാഹനത്തിൽ പോയ യുവാവ് പൊലീസുകാർക്കും കൗതുകമായി. ഏത് തരം ഹെൽമെറ്റ് ആയാലും തല രക്ഷിച്ചാൽ മതി എന്ന ലൈനാണ് പൊലീസുകാർക്ക്. യുവാവിനെ തടഞ്ഞു നിർത്തി പരിശോധിക്കുന്ന പൊലീസ് ഹെൽമെറ്റ് കണ്ടിട്ട് 'ഇത് മുയൽ ആണോ?' എന്ന് ചോദിക്കുന്നുണ്ട്. യുവാവിന്റെ വെറൈറ്റി ഐഡിയ പൊലീസുകാർക്കും ബോധിച്ചു. സംഭവം എവിടെയാണെന്ന് വ്യക്തമല്ല.

കാണാൻ രസമുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത് വിഡിയോയിൽ കേൾക്കാം. കാമറയും ഹെൽമെറ്റിൽ ഘടിപ്പിച്ചിട്ടുണ്ട്. എന്താണേലും സോഷ്യൽമീഡിയയിൽ ഹെൽമെറ്റ് ഇപ്പോൾ ഹിറ്റായി. നിരവധി ആളുകളാണ് എക്‌സിലൂടെ പങ്കുവെച്ച വിഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. 'പ്രോ റൈഡർ' എന്നായിരുന്നു ഒരാളുടെ കമന്റ്. എന്നാൽ ഹൈദരാബാദിൽ ഇത്തരത്തിൽ ഹെൽമെറ്റ് കണ്ടിരുന്നു എന്നും ഒരാൾ കമന്റു ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി ബിജെപി ഏജന്റ്, കള്ളം പറയുന്നുവെന്ന് എഎപി; ​ഗുണ്ടയെ സംരക്ഷിക്കാനുള്ള നീക്കമെന്ന് മറുപടി

അനധികൃത ഗ്യാസ് ഫില്ലിങ് യൂണിറ്റില്‍ പൊട്ടിത്തെറി; കേസ്

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

രാഹുലിനെ സാക്ഷിയാക്കി പൂരന്‍സ് വെടിക്കെട്ട്; മുംബൈക്കെതിരെ ലഖ്‌നൗവിന് 214 റണ്‍സ്

എസി ഓണാക്കി കാറിനുള്ളിൽ വിശ്രമിക്കാൻ കിടന്നു: യുവാവ് മരിച്ച നിലയിൽ