ജീവിതം

26 വയസിനിടെ 22 കുട്ടികൾ, 105 കുട്ടികളുടെ അമ്മയാകണമെന്നാണ് ആഗ്രഹം! 

സമകാലിക മലയാളം ഡെസ്ക്


'ന്തിനാ ഒരുപാട്.., ഒന്ന് തന്നെ അധികമല്ലേ' എന്ന് പലപ്പോഴും പല അമ്മമാരും കുട്ടികളുടെ കാര്യത്തില്‍ പറഞ്ഞു നമ്മള്‍ കേള്‍ക്കാറില്ല? അവരുടെ കുസൃതിയും വളര്‍ത്താനുള്ള കഷ്ടപ്പാടുമൊക്കെ ചിന്തിച്ചിട്ടാണത്. എന്നാല്‍ റഷ്യയില്‍ നിന്നുള്ള ക്രിസ്റ്റീന ഒസ്തുർക്ക് എന്ന 26കാരിയുടെ സ്ഥിതി മറിച്ചാണ്. 105 കുട്ടികള്‍ വേണമെന്നാണ് യുവതിയുടെ ആഗ്രഹം. ഇപ്പോള്‍ തന്നെ 22 കുട്ടികളുടെ അമ്മയാണ് ക്രിസ്റ്റീന. 

തന്റെ ഒന്‍പതു വയസുള്ള മൂത്ത മകള്‍ വിക്ടോറിയ മാത്രമാണ് സ്വാഭാവിക ഗര്‍ഭധാരണത്തിലൂടെ ക്രിസ്റ്റീന പ്രസവിച്ച കുട്ടി. മറ്റ് 21 കുട്ടികളും വാടക ഗര്‍ഭധാരണത്തിലൂടെയാണ് ജനിച്ചത്. തന്നെക്കാള്‍ 32 വയസു കൂടുതലുള്ള 58കാരനായ ഗാലിപ് ഓസ്തുര്‍ക്കിനെയാണ് ക്രിസ്റ്റീന വിവാഹം കഴിച്ചിരിക്കുന്നത്. ജോര്‍ജിയയിലെ ഒരു ഹോട്ടല്‍ ശൃംഖലയുടെ ഉടമയാണ് ഗാലിപ്. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോ​ഗിച്ചതിനും ഈ വര്‍ഷം ആദ്യം ഗാലിപ് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 

മാസങ്ങള്‍ക്ക് മുന്‍പാണ് അമ്മയായിരിക്കുന്നതിന്റെ അനുഭവം ക്രിസ്റ്റീന പുസ്തകമാക്കിയത്. അതില്‍ ഭര്‍ത്താവ് ജയിലിലായിരുന്ന സമയത്ത് കുട്ടികളെ ഒറ്റയ്ക്ക് പരിപാലിച്ച സാഹചര്യത്തെ കുറിച്ച് ക്രിസ്റ്റീന എഴുതുതിയിട്ടുണ്ട്. 2020 മാര്‍ച്ചിനും 2021 ജൂലൈയ്ക്കുമിടയില്‍ 1.4 കോടി രൂപ വാടക ഗര്‍ഭധാരണത്തിനായി ചെലവാക്കിയെന്നും പറയുന്നു. കുട്ടികളുടെ പരിപാലനത്തിനായി 16 മിഡ് വൈഫുമാരാണ് വീട്ടിലുള്ളത്. ഇവര്‍ക്ക് ശബളം കൊടുന്നതിന് തന്നെ 68 ലക്ഷത്തിലധികമാകുമെന്നും ക്രിസ്റ്റീന പുസ്തകത്തില്‍ എഴുതി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോഴിക്കോട് മെഡിക്കല്‍ കോളജിലെ അവയവം മാറി ശസ്ത്രക്രിയ; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വാതി മാലിവാളിന്റെ പരാതിയില്‍ കെജരിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ കേസ്

മുടി വെട്ടാന്‍ രാഹുല്‍ ഗാന്ധി എത്തി; റായ്ബറേലിയിലെ ബാര്‍ബര്‍ ഷോപ്പില്‍ തിരക്കോട് തിരക്ക്

ടിക്കറ്റില്ലാതെ യാത്ര: ചോദ്യം ചെയ്ത റെയില്‍വേ ജീവനക്കാരനെ കുത്തിക്കൊന്നു, പ്രതി ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെട്ടു

ബിഎസ് സി നഴ്‌സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; ജൂൺ 15 വരെ അപേക്ഷിക്കാം