ട്രെൻഡായി ഡിവോഴ്‌സ് റിങ്
ട്രെൻഡായി ഡിവോഴ്‌സ് റിങ് 
ജീവിതം

വിവാഹ ആഭരണങ്ങൾ പെട്ടിയിൽ സൂക്ഷിക്കുന്നത് എന്തിന്; ട്രെൻഡായി ഡിവോഴ്‌സ് റിങ്

സമകാലിക മലയാളം ഡെസ്ക്

വിവാഹം പോലെ തന്നെ വിവാഹമോചനവും ആഘോഷിക്കുന്ന കാലമാണിത്. വിവാഹമോചന ഫോട്ടോഷൂട്ടുകളിൽ നിന്നും വിവാഹമോചന റിങ്ങുകളിൽ വരെ എത്തി നിൽക്കുകയാണ് കാര്യങ്ങൾ. അമേരിക്കൻ മോഡലും നടിയുമായ എമിലി രതജ്‌കൗസ്‌കി സോഷ്യൽമീഡിയയിലൂടെ തന്റെ വിവാഹമോചന റിങ്ങുകൾ പങ്കുവെച്ചതിലൂടെയാണ് റിങ്ങുകൾ ഇപ്പോൾ ട്രെൻഡ് ആകുന്നത്.

പങ്കാളികളെ സൂചിപ്പിക്കുന്നതിനായി രണ്ട് രത്നങ്ങൾ അടുത്തടുത്ത് സ്ഥാപിച്ച ടോയ്- എറ്റ്-മോയ് സ്റ്റൈൽ മോതിരം രണ്ട് വ്യത്യസ്ത മോതിരങ്ങളായി റീ സ്റ്റൈൽ ചെയ്താണ് താരം അണിഞ്ഞത്. ഒരു വ്യക്തിയെന്ന നിലയിൽ തനിക്കുണ്ടായ പരിണാമത്തെയാണ് മോതിരങ്ങൾ സൂചിപ്പിക്കുന്നത് എന്ന് എമിലി അഭിമുഖങ്ങളിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിവാഹത്തെ സൂചിപ്പിക്കാനായി അണിയുന്ന ഡയമണ്ട് ആഭരണങ്ങൾ ഒരു വ്യക്തിയെ നഷ്ടപ്പെട്ടതിന്റെ പേരിൽ ഉപേക്ഷിക്കേണ്ടതല്ല എന്ന ചിന്തയാണ് ഡിവോഴ്സ് റിങ്ങ് എന്ന ആശയത്തിന് പ്രേരിപ്പിച്ചതെന്ന് എമിലി പറയുന്നു. സാധാരണ ഗതിയിൽ പങ്കാളി അണിയിച്ച ആഭരണം വിവാഹമോചനത്തിനു ശേഷം ഊരി പെട്ടിയിൽ സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ അത് ഡിവോഴ്സ് റിങ്ങായി മാറ്റിയെടുത്താൽ അതേപകിട്ടോടെ അണിയാനാവും. എമിലി ചിത്രങ്ങൾ പങ്കുവച്ചതിന് മുൻപുതന്നെ പാശ്ചാത്യ രാജ്യങ്ങളിൽ വിവാഹമോചനത്തെ സൂചിപ്പിക്കുന്ന മോതിരങ്ങൾക്ക് ഏറെ പ്രചാരമുണ്ടായിരുന്നു.

കഴിഞ്ഞ രണ്ടു - മൂന്നു വർഷങ്ങൾക്കിടെ ന്യൂയോർക്കിലെ ചില ജ്വല്ലറി സ്റ്റോറുകളും ബ്രേക്കപ്പ് -ഡിവോഴ്സ് മോതിരങ്ങൾ വിപണിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിവാഹമോചനങ്ങളെ കുറിച്ച് ലോകത്തിന്റെ കാഴ്ചപ്പാട് മാറുന്നതിന്റെ സൂചനയാണ് വിവാഹമോചന റിങ്ങുകൾ ട്രെൻഡിങ് ആകുന്നത്. ഡിവോഴ്സ് കേക്കുകളും ഫോട്ടോഷൂട്ടുമൊക്കെ ഇന്ന് സാധാരണമായി മാറിക്കഴിഞ്ഞു. വിവാഹത്തിന് നൽകുന്ന അതേ പ്രാധാന്യത്തോടെ വിവാഹമോചനങ്ങളെയും കാണാൻ അത് സൂചിപ്പിക്കുന്ന ആഭരണങ്ങൾ സഹായിക്കുമെന്ന് കൗൺസിലിങ് സൈക്കോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല