ആശുപത്രി വാർഡിൽ കാള
ആശുപത്രി വാർഡിൽ കാള എക്സ്
ജീവിതം

'ഡോക്ടറെ ഒന്നു കാണാൻ കയറിയതാ!..'; ആശുപത്രി വാർഡിൽ കാള, അന്തംവിട്ട് സോഷ്യൽമീഡിയ

സമകാലിക മലയാളം ഡെസ്ക്

ന്ത്യയിൽ പല പ്രദേശങ്ങളിലും കന്നുകാലികൾ തെരുവിലൂടെ അലഞ്ഞുതിരിയുന്ന കാഴ്ച സാധാരണമാണ്. നിയന്ത്രണമില്ലാതെ ഇവയ്ക്ക് എവിടെയും ചെന്നു കയറാം. സ്കൂളുകളിലും ബാങ്കിലും വീടുകളിലുമൊക്കെ കയറിച്ചെല്ലുന്ന കന്നുകാലികൾ പലപ്പോഴും നാട്ടുകാർക്ക് ദുരിതമാകാറുണ്ട്. അത്തരത്തിലൊരു ചിത്രമാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

ഉത്തർപ്രദേശിലെ റായ്‌ബറേലിയയിലാണ് സംഭവം. ആശുപത്രി കിടപ്പുരോ​ഗികളുടെ വാർഡിൽ നിലയുറപ്പിച്ച കാളയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീ‍ഡിയയിൽ വൈറലാകുന്നത്. തെരുവിൽ അലഞ്ഞുതിരയുന്നതിനിടെ ആശുപത്രിയിലൊന്ന് കയറി കാര്യങ്ങളൊക്കെ ഒന്നു അന്വേഷിച്ചേക്കാം എന്ന മട്ടിലാണ് കാളയുടെ നിൽപ്പ്. ചുറ്റും രോ​ഗികളും കൂട്ടിരിപ്പുകാരും കട്ടിലിൽ വിശ്രമിക്കുന്നത് കാണാം. കാള കുറച്ചു നേരം അവിടെ നിന്ന ശേഷം തിരിച്ചു പോവുകയും ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എക്സിലൂടെ പങ്കുവെച്ച ചിത്രത്തിന് താഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. കാള ഡോക്ടറെ കാണാൻ എത്തിയപ്പോൾ ആരും അതിനെ ​ഗൗനിച്ചില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. അകത്തു കയറിയപ്പോഴാണ് സ്ഥലം മാറിപ്പോയതെന്ന് മനസിലായതെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അതേസമയം കന്നുകാലികളെ ഇത്തരം പ്രദേശങ്ങളിലെങ്കിലും നിയന്ത്രിക്കണം എന്നും പലരും കമന്റ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ