പീറ്റര്‍ വോണ്‍ ടാംഗന്‍ ബുസ്‌കോവ്
പീറ്റര്‍ വോണ്‍ ടാംഗന്‍ ബുസ്‌കോവ്  ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്
ജീവിതം

തീപ്പെട്ടിക്കൊള്ളികള്‍ മൂക്കില്‍ തിരുകി യുവാവിന് ലോക റെക്കോര്‍ഡ്; ഇതൊക്കെ മാറ്റാന്‍ സമയമായെന്ന് സോഷ്യല്‍മീഡിയ

സമകാലിക മലയാളം ഡെസ്ക്

മൂക്കില്‍ തീപ്പെട്ടിക്കൊള്ളി നിറച്ച് ഗിന്നസ് ലോക റെക്കോര്‍ഡ്‌സില്‍ ഇടം നേടി ഡെന്‍മാര്‍ക്ക് യുവാവ്. 68 തീപ്പെട്ടിക്കൊള്ളികളാണ് പീറ്റര്‍ വോണ്‍ ടാംഗന്‍ ബുസ്‌കോവ് എന്ന യുവാവ് മൂക്കില്‍ തിരുകികയറ്റിയത്. വെറുതെ ഒരു ദിവസം തോന്നിയ ആശയത്തിന്റെ പിന്നാലെ തീപ്പെട്ടിക്കൊള്ളികള്‍ മൂക്കില്‍ തിരുകുകയായിരുന്നില്ല പീറ്റര്‍.

ഗിന്നസ് റെക്കോര്‍ഡ്‌സിന് വേണ്ടി കൃത്യമായ പരിശീലനം നടത്തിയിരുന്നതായി പീറ്റര്‍ പറയുന്നു. ഗിന്നസ് റെക്കോര്‍ഡ്‌സില്‍ ഇടം നേടണമെങ്കില്‍ കുറഞ്ഞത് 45 തീപ്പെട്ടിക്കൊള്ളികളെങ്കിലും മൂക്കില്‍ തിരുകിവയ്ക്കണമെന്നാണ്. മൂക്കില്‍ ഇത്തരത്തില്‍ എന്തെങ്കിലും തിരുകി കയറ്റാമെന്ന് കുട്ടിക്കാലത്ത് പോലും താന്‍ ചിന്തിച്ചിരുന്നില്ലെന്ന് പീറ്റര്‍ പറഞ്ഞു. തന്റെ മൂക്കിന്റെ ദ്വാരം വലുതാണ്. അതുകൊണ്ട് തന്നെ ഇത്തരം ഒരു സാഹസം തനിക്ക് ബുദ്ധിമുട്ടുള്ളതായിരുന്നില്ലെന്നും പീറ്റര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ പീറ്ററിന്റെ ഈ സാഹസിക നേട്ടത്തെ സോഷ്യല്‍മീഡിയയില്‍ ഒരു വിഭാഗം രൂക്ഷമായി വിമര്‍ശിക്കുകയാണ്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് എത്രയും പെട്ടന്ന് അവരുടെ മത്സരങ്ങളുടെ മാനദണ്ഡങ്ങള്‍ മാറ്റണമെന്നും ഇല്ലെങ്കില്‍ ഇങ്ങനെ പലതും കാണേണ്ടി വരുമെന്നുമായിരുന്നു ഒരാളുടെ കമന്റ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്‌ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ

റേഷന്‍ കാര്‍ഡ് ആണോ വാരിക്കോരി കൊടുക്കാന്‍?; ഡ്രൈവിങ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും; മന്ത്രി- വീഡിയോ