കായികം

ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ പിവി സിന്ധു ഫൈനലില്‍; സെമിയില്‍ കൊറിയന്‍ താരം സങ് ജി ഹ്യൂനെ തോല്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം പിവി സിന്ധു ഫൈനലില്‍. കൊറിയയുടെ സങ് ജി ഹ്യൂനെ 21-8, 14-21, 21-14 എന്ന സ്‌കോറിനാണ് സിന്ധു സെമിയില്‍ തോല്‍പ്പിച്ചത്. ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവ് കരോളിന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി.

ഒന്നാം ഗെയിമില്‍ 21-18 സ്‌കോറിന് ജയിച്ച സിന്ധു രണ്ടാം ഗെയിമില്‍ കൊറിയന്‍ താരത്തിന്റെ ഗംഭീര തിരിച്ചുവരവില്‍ അടിപതറി. മൂന്നാം ഗെയിമില്‍ സിന്ധുവിന്റെ ഊഴമായിരുന്നു. മികച്ച പ്രകടനത്തിലൂടെ മൂന്നാം ഗെയിം സ്വന്തമാക്കിയ സിന്ധു ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. നാളെയാണ് ഫൈനല്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്