കായികം

ഫെഡറര്‍ക്ക് ഡബിള്‍ ധമാക്ക; മിയാമി ഓപ്പണില്‍ ചാംപ്യനായതിന് പുറമെ എടിപി റാങ്കിങിലും മുന്നേറ്റം

സമകാലിക മലയാളം ഡെസ്ക്

പാരിസ്: മിയാമി ഓപ്പണ്‍ ടെന്നീസില്‍ സ്പാനിഷ് പടക്കുതിര റാഫേല്‍ നദാലിനെ കെട്ടുകെട്ടിച്ച് കിരീടം ചൂടിയ  സ്വിസ് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ എടിപി റാങ്കിങിലും മുന്നേറ്റം. ആറാം സ്ഥാനത്തായിരുന്ന ഫെഡറര്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി റാങ്കിങില്‍ നാലാം സ്ഥാനത്തേക്ക് കയറി. 
മിയാമി ഓപ്പണ്‍ ഫൈനലില്‍ ചിരവൈരി റാഫേല്‍ നദാലിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ തകര്‍ത്തത്. 6-3, 6-4 എന്ന സ്‌കോറിനായിരുന്നു സ്വിസ് ഇതിഹാസത്തിന്റെ വിജയം. ജനുവരിയില്‍ നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണിലും നദാലിനെ തോല്‍പ്പിച്ച് ഫെഡറര്‍ കിരീടം ചൂടിയിരുന്നു.

റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് മിയാമി ഓപ്പണ്‍ കിരീടം നേടിയ റോജര്‍ ഫെഡറര്‍-ഗെറ്റി
റാഫേല്‍ നദാലിനെ തോല്‍പ്പിച്ച് മിയാമി ഓപ്പണ്‍ കിരീടം നേടിയ റോജര്‍ ഫെഡറര്‍-ഗെറ്റി

തോല്‍വി വഴങ്ങിയെങ്കിലും നദാലും രണ്ട് സ്ഥാനം മെച്ചപ്പെടുത്തി റാങ്കിങില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. എടിപി റാങ്കിങില്‍ 11,960 പോയിന്റുമായി ബ്രിട്ടീഷ് താരം ആന്‍ഡി മുറെയാണ് ഒന്നാം സ്ഥാനത്ത്. സെര്‍ബിയയുടെ നോവാക്ക് ജാക്കോവിച്ച് 7,915 പോയിന്റുമായി രണ്ടാം സ്ഥാനത്തും സ്വിസ് താരം സ്റ്റാന്‍ വാവ്‌റിങ്ക  5,785 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. 5,305 (+2) പോയിന്റാണ് നാലാം സ്ഥാനത്തുള്ള ഫെഡറര്‍ക്കുള്ളത്. 4,735 (+2) പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നദാലുമുണ്ട്. മിലോസ് റോനിയാക്ക് (6), കെയ് നിഷികോരി (7), മാരിന്‍ കിലിക്ക് (8), ഡൊമിനിക്ക് തീം (9), ജോ വില്‍ഫ്രഡ് സോങ്ക (10) എടിപി റാങ്കിലെ ആദ്യ പത്ത് സ്ഥാനക്കാര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

പ്രബീര്‍ പുര്‍കായസ്ത ജയില്‍ മോചിതനായി; വീഡിയോ

കരിപ്പൂരിൽ നിന്നുള്ള രണ്ട് വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ

സംസ്ഥാനത്ത് കാലവര്‍ഷം മെയ് 31ന് എത്തും

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍