കായികം

ശമ്പള വര്‍ധന ആവശ്യപ്പെട്ട് വിരാട് കോഹ്ലി ക്രിക്കറ്റ് ഭരണ സമിതിയെ കണ്ടു; വാര്‍ഷിക ശമ്പളം അഞ്ചു കോടി രൂപയാക്കണമെന്ന് ആവശ്യം

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് നല്‍കുന്ന ശമ്പളം വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി സുപ്രീം കോടതി നിയമിച്ച താല്‍ക്കാലിക ക്രിക്കറ്റ് ഭരണ സമിതിയെ കണ്ടു. ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായ്, വിക്രം ലിമയെ എന്നിവരുമായി താരം ചര്‍ച്ച നടത്തി. കഴിഞ്ഞ മാസത്തില്‍ കളിക്കാര്‍ക്കുള്ള ശമ്പളത്തില്‍ ബിസിസിഐ വര്‍ധന വരുത്തിയിരുന്നു. എന്നാല്‍, ഇത്രയും വര്‍ധന പോരെന്നാണ് കളിക്കാര്‍ക്കിടയിലുള്ള സംസാരം. പ്രതിവര്‍ഷം കളിക്കാരുടെ ശമ്പളം അഞ്ചു കോടി രൂപയാക്കണമെന്ന് കോഹ്ലി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

കളിക്കാരുടെ ആവശ്യം എന്താണെന്ന് കമ്മറ്റിക്ക് അറിയണമെന്നുണ്ടായിരുന്നു. എന്നാല്‍, കളിക്കാര്‍ ബോര്‍ഡിനെ സമീപിക്കുമ്പോള്‍ സ്വാഭാവികമായും ആവശ്യപ്പെടുന്ന കാര്യമാണ് ശമ്പള വര്‍ധന. കളിക്കാരുടെ ചില ആവശ്യങ്ങള്‍ ന്യായമാണെങ്കിലും അഞ്ചു കോടി വാര്‍ഷിക ശമ്പളത്തിന്റെ കാര്യത്തില്‍ ഭരണ സമിതി കളിക്കാര്‍ക്ക് ഉറപ്പൊന്നും നല്‍കിയിട്ടില്ല. 

2015-16 സീസണില്‍ 1365.35 കോടി രൂപയാണ് ബിസിസിഐയുടെ വരുമാനം. ഇതില്‍ കളിക്കാര്‍ക്ക് നല്‍കിയത് 56.35 കോടി രൂപയാണ്. ബ്രോഡ്കാസ്റ്റ് കരാറിലൂടെയുള്ള വരുമാനത്തിന്റെ 13 ശതമാനം കളിക്കാര്‍ക്കു നല്‍കുന്ന ബിസിസിഐക്കാണ് ഇതിന്റെ 70 ശതമാനവും. 2004ല്‍ കളിക്കാരുമായുണ്ടാക്കിയ ഈ കരാറില്‍ ഇതുവരെ ബിസിസിഐ മാറ്റം വരുത്തിയിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ