കായികം

ലിറ്ററിന് 600 രൂപ വിലയുള്ള കുപ്പിവെള്ളം; കോഹ് ലിയുടെ എനര്‍ജിയുടെ രഹസ്യം

സമകാലിക മലയാളം ഡെസ്ക്

ബാംഗ്ലൂര്‍: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ കഠിനാധ്വാനമാണ് സഹതാരങ്ങളും മുതിര്‍ന്ന താരങ്ങളുമെല്ലാം വാനോളം പുകഴ്ത്തുന്ന ഒന്ന്. ഇങ്ങനെ കഠിനാധ്വാനം ചെയ്യുന്നതിനുള്ള കോഹ്ലിയുടെ ശാരീരിക ക്ഷമതയും മറ്റ് താരങ്ങള്‍ക്ക് അസൂയ ഉണ്ടാക്കുന്നതാണ്. എന്നാല്‍ ഈ എനര്‍ജിക്ക് പിന്നിലുള്ള രഹസ്യമാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. 

ലിറ്ററിന് 600 രൂപ വിലവരുന്ന കുപ്പിവെള്ളം മാത്രമാണ്‌ ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ കുടിക്കുന്നത്. ഇവിയാന്‍ എന്ന ഫ്രഞ്ച് കമ്പനി ഇറക്കുമതി ചെയ്യുന്ന കുപ്പിവെള്ളമാണിത്. ഫുഡ് എന്‍ഡിടിവിയാണ് കോഹ് ലിയുടെ എനര്‍ജിയുടെ രഹസ്യം പുറത്തുവിട്ടത്. 

യാത്രയിലാണെങ്കിലും, മത്സരങ്ങളുടെ ഇടവേളയിലാണെങ്കിലും തന്റെ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ കോഹ് ലി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ബാറ്റ് ചെയ്തതിന് ശേഷവും കോഹ് ലി ജിമ്മില്‍ പരിശിലനത്തിനെത്തിയതായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി പറഞ്ഞിട്ടുണ്ട്. ക്ഷീണിച്ചിരിക്കുന്ന സമയത്തും കൂടുതല്‍ കഠിനാധ്വാനം ചെയ്യുന്നതിലൂടെ ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും, ട്രിപ്പിള്‍ സെഞ്ചുറിയുമെല്ലാം മറികടക്കാന്‍ കോഹ് ലി പ്രാപ്തനാകുമെന്നും ഗാംഗുലി ചൂണ്ടിക്കാട്ടിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു

'ശ്രീനിയേട്ടന്റെ നാടകത്തിലെ നായികയായി, പക്ഷേ...': എട്ട് വർഷത്തിനു ശേഷം ശ്രീനിവാസനെ കണ്ട് ഭാ​ഗ്യലക്ഷ്മി