കായികം

അത്‌ലറ്റിക് ഫെഡറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, പ്രോത്സാഹിപ്പിക്കേണ്ടവര്‍ താരങ്ങളെ തളര്‍ത്തുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പിയു ചിത്രയെ ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുന്നതിനു നടപടികളെടുക്കണമെന്ന വിധി നടപ്പാക്കാതിരുന്നതിന് ദേശീയ അത്‌ലറ്റിക് ഫെഡറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. താരങ്ങളെ പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് തളര്‍ത്തുകയാണ് ഫെഡറേഷന്‍ ചെയ്യുന്നതെന്ന് ഡിവിഷന്‍ ബെഞ്ച് കുറ്റപ്പെടുത്തി.

ലോക ചാംപ്യന്‍ഷിപ്പിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിന് എതിരെ നേരത്തെ ചിത്ര ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതു പരിഗണിച്ചായിരുന്നു ചിത്രയെ ഉള്‍പ്പെടുത്തുന്നതിന് നടപടികളെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ലോക അത്‌ലറ്റിക് അസോസിയേഷന് ഒരു കത്ത് നല്‍കിയത് ഒഴിച്ചാല്‍ കോടതി വിധി നടപ്പാക്കുന്നതിന് ദേശീയ ഫെഡറേഷന്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ഇതു ചൂണ്ടിക്കാട്ടി ചിത്ര നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിമര്‍ശനം. ഫെഡറേഷന്‍ പ്രഥമ ദൃഷ്ട്യാ കോടതിയലക്ഷ്യം പ്രവര്‍ത്തിച്ചതായി വിലയിരുത്തിയ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി ഡിവിഷന്‍ ബെഞ്ചിനു കൈമാറുകയായിരുന്നു.

രാജ്യാന്തര മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള നിലവാരമില്ലാത്തതിനാലാണ് ചിത്രയെ ഒഴിവാക്കിയത് എന്നാണ് ഫെഡറേഷന്‍ കോടതിയില്‍ വിശദീകരണം നല്‍കിയത്. ഇതിനോട് ഹൈക്കോടതി രൂക്ഷമായാണ് പ്രതികരിച്ചത്. ഏഷ്യന്‍ ചാംപ്യന്‍ഷിപ്പില്‍ ഒന്നാംസ്ഥാനത്ത് എത്തിയ താരമാണ് ചിത്ര. സുധാ സിങ് രാജ്യാന്തര നിലവാരത്തിന് ഒപ്പമെത്തുന്നതുകൊണ്ടാണോ ടീമില്‍ ഇടംപിടിച്ചതെന്ന് കോടതി ചോദിച്ചു. ഹര്‍ജിയില്‍ കോടതി ഫെഡറേഷന് നോട്ടീസ് അയച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

വൈദ്യുതി ഉപയോഗം പരിധിക്കപ്പുറം കടന്നാല്‍ ഗ്രിഡ് സ്വയം നിലച്ച് ഇരുട്ടിലാകും, മുന്നറിയിപ്പുമായി കെഎസ്ഇബി; കണ്‍ട്രോള്‍ റൂം സംവിധാനം

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു