കായികം

ഇടിക്കൂട്ടില്‍ ചൈനയെ ഇടിച്ചിട്ട് വിജേന്ദര്‍; അതിര്‍ത്തിയിലെ സമാധാനത്തിനായി കിരിടം ചൈനീസ് താരത്തിന് നല്‍കാമെന്ന് വിജേന്ദര്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇടിക്കൂട്ടില്‍ വീണ്ടും രാജ്യത്തിന് അഭിമാനയി വിജേന്ദര്‍ സിങ്. ചൈനയുടെ സുല്‍പികര്‍ മെയ്‌മെയ്തിയാലിനെ ഇടിച്ചിട്ട് പ്രഫഷണല്‍ ബോക്‌സിങ്ങില്‍ ഒന്‍പതാം ജയമാണ് വിജേന്ദര്‍ മുംബൈയിലെ വര്‍ളി സര്‍ദാര്‍ വല്ലഭായി പട്ടേല്‍ സ്റ്റേഡിയത്തില്‍ നേടിയത്. 

ജയത്തോടെ ഏഷ്യ പസഫിക് സൂപ്പര്‍ മിഡില്‍ വെയ്റ്റ് ചാമ്പ്യനായിരുന്ന വിജേന്ദര്‍, മെയ്‌മെയ്താലിയുടെ ഓറിയന്റല്‍ സൂപ്പര്‍ മിഡില്‍വെയ്റ്റ് കിരീടവും സ്വന്തമാക്കി.  96-93, 95-94,95-94 എന്നിങ്ങനെയാണ് വിജേന്ദറിന് ലഭിച്ച സ്‌കോര്‍. 

എന്നാല്‍ ഇരുരാജ്യങ്ങളുടേയും ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍ സമാധാനം കൊണ്ടുവരുന്നതിനായി തന്റെ കിരീടം ചൈനീസ് താരത്തിന് വാഗ്ദാനം ചെയ്യുകയും ചെയ്തു വിജേന്ദര്‍. എനിക്ക് ഈ കിരീടം വേണ്ട. താനത് മെയ്‌മെയ്താലിക്ക് നല്‍കും. അതിര്‍ത്തില്‍ സംഘര്‍ഷാവസ്ഥ വരുന്നതിനോട് താത്പര്യമില്ല. ഇത് സമാധാനത്തിന്റെ സന്ദേശമാണെന്നും വിജേന്ദര്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ