കായികം

രണ്ടാം ടെസ്റ്റിലും ലങ്കയ്ക്ക് രക്ഷയില്ല; ഇന്ത്യയ്ക്ക് ജയവും പരമ്പരയും

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ വിജയത്തിന് അടുത്ത് പോലും എത്തിക്കാതെ വിജയം പിടിച്ച് കോഹ് ലിയും സംഘവും. ഇന്നിങ്‌സിനും 58 റണ്‍സിനുമാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം ടെസ്റ്റ്‌ കിരീട നേട്ടമാണിത്. 

ജയത്തോടെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ഒന്‍പതാം തവണ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് ഇന്നിങ്‌സ് ജയം സമ്മാനിച്ചത്. രണ്ടാം ഇന്നിങ്‌സില്‍ ശ്രീലങ്ക 386 റണ്‍സിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 622 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയതിന് ശേഷം ശ്രീലങ്കയെ എറിഞ്ഞിടുകയായിരുന്നു. 183 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയതിന് ശേഷം ലങ്കയെ ഫോളോ ഓണിന് വിട്ടെങ്കിലും ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ ചെറുത്ത് നിന്നു. മൂന്നാം ദിനം കുസാന്‍ മെന്‍ഡിസിന്റെ സെഞ്ചുറിയും, കരുണാരത്‌നയുടെ ചെറുത്തുനില്‍പ്പുമുണ്ടായെങ്കിലും ഇതിന് അധികം ആയുസുണ്ടായിരുന്നില്ല. 

നാലാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 302ന് നാല് എന്ന് നിലയിലായിരുന്നു ശ്രീലങ്ക. നാലാം ദിനം കരുണാരത്‌നെ തന്റെ ആറാം സെഞ്ചുറിയും നേടി. 
എന്നാല്‍ ജഡേജയും, പാണ്ഡ്യയും, അശ്വിനും ലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ വരിഞ്ഞ് മുറുക്കിയതോടെ ഒരു ദിവസം ബാക്കി നില്‍ക്കെ കളി ഇന്ത്യ സ്വന്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്