കായികം

യുവരാജ് പുറത്ത്, മനീഷ് പാണ്ഡെ അകത്ത്: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന ടീം പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. യുവരാജ് സിങ്ങിനെ ഉള്‍പ്പെടുത്താത്ത ടീമില്‍ മനീഷ് പാണ്ഡെ തീരിച്ചെത്തി. ടെസ്റ്റ് ടീമിലുള്ള ബൗളര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമമനുവദിച്ചപ്പോള്‍ മുംബൈ ഫാസ്റ്റ് ബോളര്‍ ശ്രദ്ധുല്‍ ഠാക്കൂറിനു അവസരം ലഭിക്കും.

2019ല്‍ നടക്കുന്ന ലോകകപ്പു മുന്‍നിര്‍ത്തി യുവതാരങ്ങള്‍ക്കു കൂടുതല്‍ അവസരം നല്‍കാനാണ് ബിസിസിഐ തീരുമാനിച്ചത്. റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍ എന്നിവരെയും ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പകരം കുല്‍ദീപ് യാദവ്, യുസ്വീന്ദ്ര ഛാഹല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ക്കു ഇടം ലഭിച്ചു.

ടീം: വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, റോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, അജിന്‍ക്യ രഹാനെ, കേദാര്‍ ജാദവ്, എംഎസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്വീന്ദ്ര ഛാഹല്‍, ജസ്പ്രീത് ഭൂംറ, ഭുവനേശ്വര്‍ കുമാര്‍, ശ്രദ്ധുല്‍ ഠാക്കൂര്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്