കായികം

ഏഷ്യാ കപ്പ് യോഗ്യതയ്ക്കുള്ള ഡ്രസ് റിഹേഴ്‌സല്‍; ത്രിരാഷ്ട്ര മത്സരത്തില്‍ ഇന്ത്യ ഇന്ന് മൊറീഷ്യസിനെതിരേ

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഏഷ്യാ കപ്പ് യോഗ്യതാ റൗണ്ടിന്റെ ഡ്രസ് റിഹേഴ്‌സലാണ് ത്രിരാഷ്ട്ര മത്സരമെന്ന് വിലയിരുത്തിയത് ഇന്ത്യന്‍ താരം ജാക്കിചന്ദ് സിങ്ങാണ്. ഫിഫ റാങ്കിങ്ങില്‍ 160മത് സ്ഥാനത്തുള്ള മൊറീഷ്യസും 125മതുള്ള സെന്റ് കിറ്റ്‌സ് ആന്റ് നെവിസുമായുള്ള ഇന്ത്യയുടെ മത്സരം ഇന്നു തുടങ്ങും. മുംബൈയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ മൊറീഷ്യസിനെ നേരിടും. ഈ മാസം 24നാണ് നെന്റ് കിറ്റ്‌സ് ആന്റ് നെവിസുമായുള്ള ഇന്ത്യയുടെ രണ്ടാം മത്സരം. മെറീഷ്യസും നെവിസും 22നു നേര്‍ക്കു നേര്‍വരും.

മലയാളി താരങ്ങളായ അനസ് എടത്തൊടിക, ടിപി രഹനേഷ് എന്നിവരുള്‍പ്പെടുന്ന ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് പ്രതിരോധ താരമായ സന്ദേശ് ജിങ്കനാണ്. രണ്ടു ടീമുകള്‍ക്കെതിരേയും അനായാസ ജയം സ്വന്തമാക്കി ഫിഫ റാങ്കിങ്ങില്‍ ഇന്ത്യയെ മുന്നോട്ടാക്കാനാണ് പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ ലക്ഷ്യമിടുന്നത്. അതേസമയം, അടുത്ത മാസം അഞ്ചിനു മക്കാവുമായുള്ള ഏഷ്യന്‍ കപ്പ് യോഗ്യതയിലെ നിര്‍ണായക മത്സരത്തിനു ടീമിനെ സജ്ജമാക്കുക എന്ന ലക്ഷ്യവുമുണ്ട്. കിര്‍ഗിസ്ഥാനെതിരെയും മ്യാന്‍മാറിനെതിരെയും വിജയങ്ങള്‍ നേടിയ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. എഎഫ്‌സി കപ്പിന്റെ ഇന്റര്‍സോണ്‍ സെമി കളിക്കുന്നതിനാല്‍ ബംഗളൂരു എഫ്‌സി താരങ്ങള്‍ ഇന്ത്യക്കായി കളിക്കില്ല.

അണ്ടര്‍23 കളിക്കുന്ന പത്ത് താരങ്ങ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം. കഴിഞ്ഞ 15 മത്സരങ്ങളിലായി 13ലും വിജയിച്ച ഇന്ത്യ വിജയ പ്രതീക്ഷയോടെയാണ് പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. ഇന്ന് രാത്രി എട്ടു മുതല്‍ സ്റ്റാര്‍ എച്ച്ഡിയില്‍ മത്സരം ലൈവായി കാണാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു