കായികം

50ാം തവണയും ഇടിക്കൂട്ടിലെ രാജാവ്; ജയത്തോട് മടങ്ങി മെയ് വെതര്‍

സമകാലിക മലയാളം ഡെസ്ക്

ഇടിക്കൂട്ടിലെ രാജാവ് താന്‍ തന്നെയെന്ന് തെളിയിച്ച് മെയ് വെതര്‍. ലോക പ്രൊഫഷഷണ്‍ ബോക്‌സിങ്ങില്‍ തുടര്‍ച്ചയായ അന്‍പതാം തവണ എതിരാളിയെ ഇടിച്ചിട്ട മെയ് വെതര്‍ തന്റെ വിരമിക്കലും പ്രഖ്യാപിച്ചു.

പത്ത് റൗണ്ട് നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു കോനര്‍ മക്ഗ്രഗോറിനെ വീഴ്ത്തി ബോക്‌സിങ്ങിന്റെ മുഖമായി മാറിയ ഫ്‌ലൊയിഡ് മെയ് വെതര്‍ ചാമ്പ്യന്‍പട്ടം കൈക്കലാക്കിയത്. 

ഓരോ റൗണ്ട് കഴിയുമ്പോഴും കൂടുതല്‍ തളര്‍ന്നുവന്ന മക്ഗ്രഗോര്‍ മെയ് വെതറിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നില്ല. പണക്കൊഴുപ്പിനൊപ്പം ആരാധകരും ഒഴുകുമെന്ന് കരുതിയ മത്സരത്തില്‍ പക്ഷെ അതുണ്ടായില്ല. മത്സരം തുടങ്ങി മണിക്കൂറുകള്‍ക്ക് ശേഷവും കാണികള്‍ക്കിടയില്‍ സ്ഥലങ്ങള്‍ ഒഴിഞ്ഞു കിടന്നിരുന്നു. കായിക ചരിത്രത്തിലെ ഏറ്റവും ശക്തമായ പോരാട്ടം എന്നു വരെ ഇരുവരും നേര്‍ക്കു നേരെത്തിയ പോരാട്ടം വിശേഷിപ്പിക്കപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍