കായികം

ഇനി സമനില വേണ്ട, ഞങ്ങള്‍ക്ക് ജയിക്കണം; ബംഗ്ലാ കടുവകള്‍ നയം വ്യക്തമാക്കുകയാണ്‌

സമകാലിക മലയാളം ഡെസ്ക്

ശക്തരായ ടീമുകള്‍ക്കെതിരെ അഞ്ച് ദിവസവും പിടിച്ചു നില്‍ക്കുക. മത്സരം സമനിലയിലേക്ക് എത്തിക്കുക. ബംഗ്ലാദേശിനായി ടെസ്റ്റ് മത്സരം കളിക്കാനിറങ്ങുന്ന താരങ്ങളുടെ മനസിലെ ചിന്ത ഇതായിരുന്നു. പക്ഷെ ഇനി അങ്ങിനെയാകില്ല. ഞങ്ങള്‍ക്ക് ജയിക്കണം. ഓസ്‌ട്രേലിയയ്‌ക്കെതിരായ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ഷക്കീബ് അല്‍ ഹസനാണ് ഈ പറയുന്നത്. ഇനി ഞങ്ങള്‍ ജയിക്കാന്‍ വേണ്ടി കളിക്കുമെന്ന്. 

ബംഗ്ലാ കടുവകളുടെ ഹീറോയാണ് ലോക ഒന്നാം നമ്പര്‍ ഓള്‍ റൗണ്ടറായ ഷക്കീബ് ഇപ്പോള്‍. രണ്ട് ഇന്നിങ്‌സിലുമായി അഞ്ച് വിക്കറ്റ് വീതം വീഴ്ത്തി ഓസ്‌ട്രേലിയയെ മുട്ടുകുത്തിക്കാന്‍ മുന്നില്‍ നിന്നത് ഷക്കീബാണ്. സമനില പിടിക്കുക എന്ന ലക്ഷ്യം വിട്ട് ജയം നേടാന്‍ ഉറച്ചാണ് ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇറങ്ങിയത്. ജയിക്കാനായി കളിക്കുക എന്ന ചിന്ത കളിക്കാരുടെ ഉള്ളില്‍ ശക്തമായതോടെ ജയവും ഞങ്ങള്‍ക്കൊപ്പം നിന്നുവെന്ന് ഷക്കീബ് പറയുന്നു. 

ഞങ്ങള്‍ ജയിക്കുമെന്ന് ആരെങ്കിലും വിശ്വസിച്ചിരുന്നുവോ എന്നറിയില്ല. എന്നാല്‍ ബ്രേക്കിന്റെ സമയത്ത് ഞാന്‍ ടീം അംഗങ്ങളോട് പറഞ്ഞിരുന്നു, നമ്മള്‍ ജയിക്കുമെന്ന വിശ്വാസത്തിലാണ് കളികാണാന്‍ അവരെത്തിയിരിക്കുന്നത്, അതുകൊണ്ട് അവരെ നിരാശപ്പെടുത്താനാകില്ല എന്ന്. 

സ്വന്തം കാണികള്‍ക്ക് മുന്‍പില്‍ വിജയം നേടാനായതും ബംഗ്ലാദേശ് ടീമിന്റെ സന്തോഷം ഇരട്ടിപ്പിക്കുന്നുണ്ട്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ 20 റണ്‍സിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് ലീഡ് നേടിയത്. 

101ാം ടെസ്റ്റ് മത്സരത്തിലാണ് ബംഗ്ലാദേശ് തങ്ങളുടെ 10ാം ടെസ്റ്റ് ജയം നേടിയിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇത് ആദ്യമായാണ് ബംഗ്ലാദേശ് ടെസ്റ്റ് മത്സരം ജയിക്കുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്