കായികം

ദുരൂഹതയുണര്‍ത്തുന്ന സാഹചര്യത്തില്‍ തോക്കുമായി മെസിയുടെ സഹോദരന്‍; കസ്റ്റഡിയിലെടുക്കാന്‍ ഉത്തരവ്‌

സമകാലിക മലയാളം ഡെസ്ക്

ലയണല്‍ മെസിയുടെ സഹോദരനെ അറസ്റ്റ് ചെയ്യാന്‍ അര്‍ജന്റീനിയന്‍ കോടതിയുടെ ഉത്തരവ്. അനധികൃതമായി തോക്ക് കൈവശം വെച്ചെന്ന കാരണത്താലാണ് മാറ്റിയാസ് മെസിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവായിരിക്കുന്നത്. എട്ട് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ബാഴ്‌സ താരത്തിന്റെ സഹോദരനുമേല്‍ ചുമത്തുന്നത്.

ദുരൂഹതയുണര്‍ത്തുന്ന സാഹചര്യത്തില്‍ തോക്കുമായി മാറ്റിയാസ് മെസിയെ കാണപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം നടക്കുകയാണെന്നും, കസ്റ്റഡിയില്‍ എടുക്കുമെന്നുമാണ് പ്രോസിക്യൂട്ടറായ ജോസ് ലൂയിസ് കാറ്റെറിന വ്യക്തമാക്കുന്നത്. എന്നാല്‍ തോക്ക് കൈവശം വെച്ചെന്ന ആരോപണം മാറ്റിയാസ് മെസിയുടെ അഭിഭാഷകന്‍ നിഷേധിച്ചു. 

മെസിയുടെ സഹോദരന്‍ അപകടത്തില്‍പ്പെട്ട രക്തക്കറ പുരണ്ട  ബോട്ട്‌

മുപ്പത്തിയഞ്ചുകാരനായ മാറ്റിയാസ് മെസി അപകടത്തിന് ശേഷം പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ട അര്‍ജന്റീനിയന്‍ സ്‌ട്രൈക്കറുടെ സഹോദരനെ പ്രദേശവാസിയായിരുന്നു രക്ഷപ്പെടുത്തിയത്. രക്തക്കറ പുരണ്ട ബോട്ടില്‍ നിന്നായിരുന്നു മാറ്റിയാസ് മെസിയെ രക്ഷപെടുത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി