കായികം

കോഹ്ലിയോ സ്മിത്തോ? കട്ടയ്ക്കു കട്ടയാണ് രണ്ടും; ഷെയ്ന്‍ വോണ്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

വിരാട് കൊഹ്ലിയും സ്റ്റീവ് സ്മിത്തും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരാണെന്നു ഇവരില്‍ ആരാണ് കൂടുതല്‍ മികച്ചതെന്ന് പറയാനാകില്ലെന്നും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയിന്‍ വോണ്‍. ഇരുവര്‍ക്കും താന്‍ ഒന്നാം സ്ഥാനം തന്നെയാണ് നല്‍കുകയെന്ന് വോണ്‍ പറഞ്ഞു. 

'ഇപ്പോള്‍ വിരാട് കൊഹ്ലി സ്മിത്ത് എന്നിവരില്‍ നിന്ന് ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ലോകത്തിലെതന്നെ മികച്ച ഒരാളെ കണ്ടെത്താന്‍ പറഞ്ഞാല്‍ അത് ബുദ്ധിമുട്ടാണ്', വോണ്‍ പറഞ്ഞു.

സ്മിത്തിനെ പ്രകോപിപ്പിക്കുന്നത് മണ്ടത്തരമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന് താക്കീത് നല്‍കിയ വോണ്‍ സ്മിത്ത് ബാറ്റിംഗ് കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹത്തെ ഗൗനിക്കാതിരിക്കുന്നതാണ് നല്ലതെന്നും നിശബ്ദമായിരിക്കുകയാണ് ഏറ്റവും ഉചിതമായ നീക്കമെന്നും ഇംഗ്ലണ്ട് കളിക്കാരെ ഉപദേശിച്ചു. 

ഇതിന് മുമ്പ് ബ്രയന്‍ ലാറയ്‌ക്കെതിരെ സമാനമായ നീക്കം നടത്തി തങ്ങള്‍ പരാജയപ്പെട്ടിട്ടുള്ളതാണെന്നും അത് അത്ര നല്ല നീക്കമല്ലെന്ന് പിന്നീട് മനസിലാകുകയായിരുന്നെന്നും വോണ്‍ പറഞ്ഞു. സമിത്തിനെ പ്രകോപിപ്പിക്കുന്നതുവഴി ഇംഗ്ലണ്ട് ടീം സ്വയം നാശം വിളിച്ചുവരുത്തുകയെ ഒള്ളു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്