കായികം

എല്‍ ക്ലാസിക്കോ അല്ല; ആവേശ പോരാട്ടം പ്രീമിയര്‍ ലീഗ് തന്നെ, ആഴ്‌സണല്‍-ലിവര്‍പൂള്‍ മത്സരം കണ്ടവര്‍ പറയും

സമകാലിക മലയാളം ഡെസ്ക്

എല്‍ ക്ലാസിക്കോയ്ക്ക് വേണ്ടി അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. പക്ഷേ പ്രീമിയര്‍ ലീഗിലെ ആഴ്‌സണല്‍ ലിവര്‍പൂള്‍ മത്സരത്തിന് ശേഷം ഫുട്‌ബോള്‍ ലോകത്തെ ആവേശ പോരാട്ടം നടക്കുന്നത് പ്രീമിയര്‍ ലീഗിലാണെന്ന് ആരാധകര്‍ക്ക് സമ്മതിക്കാതെ തരമുണ്ടാവില്ല. 

366 സെക്കന്റുകള്‍ മൈതാനത്ത് 2-0ന് ലിവര്‍പൂള്‍ ആധിപത്യം സ്ഥാപിച്ചു. എന്നാല്‍ ഫുട്‌ബോള്‍ പ്രേമികള്‍ കാത്തിരുന്ന തിരിച്ചു വരവായിരുന്നു ആഴ്‌സണല്‍ പുറത്തെടുത്തത്. 3-2 എന്ന നിലയിലേക്ക് സ്‌കോര്‍ ഒതുങ്ങുമെന്ന് കരുതിയവര്‍ക്കും തെറ്റി. 3-3 കളി സമനിലയില്‍ പിരിഞ്ഞെങ്കിലും ഇതുപോലൊരു ആവേശ പോരാട്ടം ഫുട്‌ബോള്‍ പ്രേമികള്‍ക്ക് മുന്നിലേക്ക് അടുത്തെങ്ങും വന്നുപെട്ടിട്ടുണ്ടാകില്ല. 

കുട്ടിഞ്ഞോയും സലയും സമ്മാനിച്ച ലീഡില്‍ ആക്രമണം തുടരവെ ഹെഡറിലൂടെ സാഞ്ചസ് ആഴ്‌സണല്‍ ആക്രമണത്തിന് തുടക്കമിട്ടു. നിമിഷങ്ങള്‍ക്കകം മധ്യനിരക്കാരന്‍ സാക്കയിലൂടെ ആഴ്‌സണല്‍ ഒപ്പത്തിനൊപ്പമെത്തി. ഇവിടംകൊണ്ടും കളി അവസാനിച്ചു എന്ന് കരുതിയവര്‍ക്ക് തെറ്റി. 

0-2ന് പിന്നിട്ടു നിന്ന് ആഴ്‌സണല്‍ 3-2ന് ലീഡ് നേടി മുന്നിലെത്തി. അഞ്ച് മിനിറ്റിനിടയിലായിരുന്നു മൂന്ന് ഗോളുകള്‍ പിറന്നത്. എന്നാല്‍ 71ാം മിനിറ്റില്‍ മൂന്നാം ഗോള്‍ അടിച്ച് ലിവര്‍പൂള്‍ സമനില പിടിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ