കായികം

റയലിന് മടുത്തതോടെ ക്രിസ്റ്റ്യാനോയില്‍ കണ്ണുവെച്ച് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്;  ഇംഗ്ലണ്ടിലേക്ക് ചേക്കേറാന്‍ ഒരുങ്ങി ക്രിസ്റ്റ്യാനോ 

സമകാലിക മലയാളം ഡെസ്ക്

റയലുമായി ക്രിസ്റ്റിയാനോയ്ക്ക് ഉണ്ടാകുന്ന അകല്‍ച്ചയെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിപണിയില്‍ ക്രിസ്റ്റ്യാനോയെ തിരിച്ചെത്തിക്കുന്നതിനുള്ള കരുക്കള്‍ നീക്കി തുടങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കോച്ച് സിദാന്‍, റയലിലെ മറ്റ് സീനിയര്‍ താരങ്ങള്‍ എന്നിവര്‍ക്ക് ക്രിസ്റ്റിയാനോയുമായുണ്ടായിരിക്കുന്ന അകല്‍ച്ച മുതലെടുക്കാനാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ശ്രമമെന്നാണ് മിറര്‍ പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്. 

റയല്‍ തലവന്‍ ഫ്‌ലോറെന്റിനോ പെരസുമായുള്ള ക്രിസ്റ്റ്യാനോയുടെ ബന്ധം വഷളായിരുന്നു. ഇത് ബെര്‍നാബ്യുവിലെ ക്രിസ്റ്റ്യാനോയുടെ ഭാവി നിര്‍ണയിക്കും. മാത്രമല്ല, ഇംഗ്ലണ്ടിലേക്ക് രഹസ്യ യാത്ര നടത്തിയ ക്രിസ്റ്റിയാനോ, മകന് ചേര്‍ന്ന നല്ല സ്‌കൂള്‍ കണ്ടെത്തുന്നതിനായി ശ്രമിച്ചെന്നും സൂചനയുണ്ട്. 

ക്രിസ്റ്റിയാനോ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്ക് ചേക്കേറുമെന്ന അഭ്യൂഗഹങ്ങള്‍ പ്രചരിക്കുന്നതിന് ഇടയില്‍ കുട്ടിഞ്ഞോയെ റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സ സ്വന്തമാക്കിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ലീഗിലെ റെക്കോര്‍ഡ് തുകയ്ക്ക് കുട്ടിഞ്ഞോ ബാഴ്‌സയിലേക്ക് വരുന്നുവെന്നാണ് എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 125 മില്യണ്‍ യൂറോയാണ് കുട്ടിഞ്ഞോയ്ക്കായി ബാഴ്‌സ ചിലവാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഗ്ലാമര്‍ ഷോ നിര്‍ത്തി ഇനി എപ്പോഴാണ് അഭിനയിക്കുന്നത്?; മറുപടിയുമായി മാളവിക മോഹനന്‍

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ആലുവ ​ഗുണ്ടാ ആക്രമണം: നാലുപേർ പിടിയിൽ; ബൈക്കിലും കാറിലുമെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു