കായികം

ഐപിഎല്‍: വിദേശ താരങ്ങള്‍ക്ക് നേട്ടം 

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഐപിഎല്‍ പത്താം സീസണ്‍ ലേലം പൂര്‍ത്തിയായപ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് വിദേശ താരങ്ങള്‍. മൊത്തം 350ല്‍ അധികം താരങ്ങള്‍ ലേലത്തിനുണ്ടായിരുന്നെങ്കിലും വിവിധ ടീമുകള്‍ക്കായി 61 താരങ്ങളെ മാത്രമാണ് തെരഞ്ഞെടുത്തത്. 

ഏറ്റവും കുറഞ്ഞ തുക ചെലവഴിച്ച് 11 താരങ്ങളെ സ്വന്തമാക്കി ഗുജറാത്ത് ലയണ്‍സ് താരലേലത്തില്‍ ഏറ്റവും അധികം കളിക്കാരെ സ്വന്തമാക്കുന്ന ടീമായി.  ഇംഗ്ലീഷ് താരം ജാസണ്‍ റോയ്, മലയാളി താരം ബേസില്‍ തമ്പി എന്നിവരും ഗുജറാത്ത് ടീമിലാണ്. 10 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന ബേസിലിനെ 85 ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ലയണ്‍സ് സ്വന്തമാക്കിയത്. ഒന്‍പത് പേരെ വീതം ടീമിലെത്തിയച്ച ഡല്‍ഹി ഡെയര്‍ ഡെവിള്‍സും പൂണെ സൂപ്പര്‍ ജെയ്ന്റും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രണ്ടാമതെത്തി.


ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്‌റ്റോക്ക്‌സ്, ടൈമല്‍ മില്ലര്‍ എന്നിവരാണ് ഏറ്റവും കൂടുതല്‍ തുക നല്‍കി ടീമുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ബെന്‍സ്‌റ്റോക്‌സിനെ 14.5 കോടി രൂപയെറിഞ്ഞ് റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്‌സ് സ്വന്തമാക്കിയപ്പോള്‍ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ടൈമല്‍ മില്‍സിന് 12 കോടി രൂപയ്ക്കാണ് ടീമിലെത്തിച്ചിരിക്കുന്നത്. ഏഴ് ഐക്കണ്‍ പ്ലേയേഴ്‌സില്‍ഒരാളായ സ്‌റ്റോക്കിന്റെ അടിസ്ഥാന വില 2 കോടി രൂപയായിരുന്നു. അടിസ്ഥാന വിലയുടെ ഏഴിരട്ടിക്കാണ് സ്‌റ്റോക്കിനെ പൂനെ സ്വന്തമാക്കിയത്.50 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന മില്‍സിനെ 24 ഇരട്ടി അധികം തുക നല്‍കിയാണ് ആര്‍സിബി സ്വന്തമാക്കിയത്.

മുംബൈയായിരുന്നു സ്‌റ്റോക്കിനായി ആദ്യമെത്തിയത്. പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സും, ഡല്‍ഹി ഡെയര്‍ഡെവിള്‍സും, സണ്‍റൈസേഴ്‌സ് ഹൈദരാബാദുമെത്തിയെങ്കിലും 14.5 എന്ന മോഹവിലയ്ക്ക് സ്‌റ്റോക്ക് പൂനെ ടീമിന്റെ ഭാഗമായി.ഇന്ത്യന്‍ പരമ്പരയിലെ മികച്ച പ്രകടനമാണ് സ്‌റ്റോക്കിന്റെ താരമൂല്യം ഉയര്‍ത്തിയത്.

മില്‍സിന്റെ കാര്യത്തില്‍ മുംബൈയും പഞ്ചാബും കൂടിയാരംഭിച്ച ലേലം ഏഴ് കോടി കടന്നപ്പോളാണ് ആര്‍സിബി രംഗത്തെത്തിയത്. മുംബൈ പിന്മാറിയപ്പോള്‍ കൊല്‍ക്കത്ത അരങ്ങത്തേക്കെത്തി. അവസാനം ആര്‍സിബി പൊന്നും വിലകൊടുത്ത് ലേലം ഉറപ്പിയ്ക്കുകയായിരുന്നു.
നിക്കോളസ് പൂരന്‍(മുംബൈ 30 ലക്ഷം), കാഗിസോ റബാഡ(ഡല്‍ഹി 5 കോടി), ട്രെന്റ് ബൗള്‍ട്ട്(കൊല്‍ക്കത്ത5 കോടി), പാറ്റ് കമ്മിന്‍സ്( ഡല്‍ഹി  4.5 കോടി), മിച്ചല്‍ ജോണ്‍സണ്‍(മുംബൈ -2 കോടി) എന്നിവരും പുതിയ സീസണ്‍ ഗംഭീരമാക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു.
ബൗളര്‍മാരെ നിരയില്‍ എത്തിക്കുന്നതിന് ലേലത്തില്‍ കടുത്ത മത്സരം ഇത്തവണ നടന്നു. ഏറ്റവും കൂടുതല്‍ വില ലഭിച്ച താരങ്ങളില്‍ ഏറെയും ബോളര്‍മാരാണ്. കേരളത്തില്‍നിന്ന് ലേലംകൊണ്ട ഏക താരമായ ബേസില്‍ തമ്പിയും ബോളര്‍ തന്നെ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല