കായികം

ഐ ലീഗ്: ഈസ്റ്റ്ബംഗാളിനെ തടയിടാന്‍ ബെംഗളൂരുവിനായില്ല

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ഐ ലീഗ് കിരീട പോരാട്ടത്തിലേക്ക് തിരിച്ചെത്താനുള്ള ബെംഗളൂരു എഫ്‌സിയുടെ ശ്രമത്തിന് ഈസ്റ്റ് ബംഗാള്‍ തടഞ്ഞു. നിലവിലെ ഐലീഗ് ചാംപ്യന്‍മാരായ ബംഗളൂരു എഫ്‌സിയെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാള്‍ ശ്രീകണ്ഡീരവ സ്‌റ്റേഡിയത്തില്‍ തോല്‍പ്പിച്ചത്. 

കളിയുലടനീളം മേധാവിത്വം പുലര്‍ത്തിയ ബംഗാള്‍ ബ്രിഗേഡിന്റെ മുന്നില്‍ പതറിയതോടെ തുടര്‍ച്ചയായ ഏഴാം മത്സരത്തിലും ബെംഗളൂരുവിന് വിജയവഴിയിലെത്താനായില്ല. 23ാം മിനുറ്റില്‍ വെഡ്‌സന്‍ അന്‍സല്‍യുടെ ഗോളില്‍ ബംഗാള്‍ മുന്നിട്ടു. രണ്ടാം പകുതിയില്‍ 54, 59 മിനുറ്റുകളില്‍ റോബിന്‍ സിംഗ് ബെംഗളൂരു വലയില്‍ പന്തെത്തിച്ചു. 85ാം മിനുറ്റില്‍ മലയാളി താരം സികെ വിനീതാണ് ബെംഗളൂരുവിന് വേണ്ടി ലക്ഷ്യം കണ്ടത്.

11 മത്സരങ്ങളില്‍ ഏഴ് വിജയങ്ങളുമായി 23 പോയിന്റോടെ ലീഗില്‍ ഒന്നാമതാണ് ഈസ്റ്റ് ബംഗാള്‍. അഞ്ചാം സ്ഥാനത്തുള്ള ബെംഗളൂരുവിന്റെ നേട്ടം 13 പോയിന്റാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്