കായികം

മയക്കുമരുന്ന് കടത്ത്: പെലെയുടെ മകന്‍ കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

സാവോ പോളൊ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ മകന്‍ എഡീഞ്ഞോ 13 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് പോലീസില്‍ കീഴടങ്ങി. മയക്കുമരുന്ന് കടത്തല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് എഡീഞ്ഞോയ്ക്ക് ബ്രസീലിയന്‍ കോടതി ശിക്ഷ വിധിക്കാന്‍ കാരണം. 

ഒരു കാലത്ത് തന്റെ പിതാവ് പെലെ ബൂട്ടണിഞ്ഞിരുന്ന സാന്റോസിന് വേണ്ടി ഗോള്‍വല കാത്തിരുന്ന എഡ്‌സണ്‍ എഡീഞ്ഞോ ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം അറസ്റ്റിലാകുന്നത് 2005ലാണ്. പിന്നീട് അപ്പീല്‍ നല്‍കി പുറത്തിറങ്ങിയ താരത്തിനെതിരേ പിന്നീട് 2014ല്‍ 33 വര്‍ഷത്തിന് ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. 

പിന്നീട് ശിക്ഷാ കാലാവധി 12 വര്‍ഷവും പത്ത് മാസവുമായി ഇളവ് നല്‍കുകയായിരുന്നു. ജയിലില്‍ ഇരുന്ന് വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കാമെന്നാണ് കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ തെളിവുകളൊന്നുമില്ലെന്നാണ് സാന്റോസ് പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങിയ എഡീഞ്ഞോ വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു