കായികം

മാനേജര്‍ ഇല്ലാതെയിറങ്ങിയ ലെസ്റ്റര്‍ ലിവറിനെ തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

ലെസ്റ്റര്‍: പ്രീമിയര്‍ ലീഗ് ഈ സീസണില്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്ന ലെസ്റ്റര്‍ സിറ്റിക്ക് ലിവര്‍പൂളിനെതിരേ ഉജ്ജ്വല ജയം. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് കുറുക്കന്‍മാരുടെ ജയം. കഴിഞ്ഞ സീസണില്‍ കിരീടം നേടിക്കൊടുത്ത മുഖ്യ പരിശീലകന്‍ ക്ലോഡിയോ റനിയേരിയെ പുറത്താക്കിയതിന് ശേഷം മാനേജറില്ലാതെയാണ് സ്വന്തം മൈതാനമായ കിംഗ് പവര്‍ സ്റ്റേഡിയത്തില്‍ ലിവറിനെതിരേ ലെസ്റ്റര്‍ കളിക്കാനിറങ്ങിയത്.

കഴിഞ്ഞ സീസണ്‍ കിരീട നേട്ടത്തില്‍ ടീമിന്റെ നട്ടെല്ലായിരുന്ന ജാമി വാര്‍ഡി 27ാം മിനുട്ടില്‍ അവസരം മുതലാക്കിയതോടെ ഈ വര്‍ഷം ഇതുവരെ പ്രീമിയര്‍ ലീഗില്‍ ഗോളൊന്നും നേടിയില്ലെന്ന പരാതിക്ക് പരിഹാരമായി. ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ മുന്നേറ്റം ഇരച്ചെത്തിയപ്പോഴും പതറാതിരുന്ന ലെസ്റ്റര്‍ പ്രതിരോധനിര കളിയില്‍ മികച്ചു നിന്നു. 39ാം മിനുട്ടില്‍ ഡാനി ഡ്രിങ്ക്‌വാട്ടറിലൂടെ ലീഡുയര്‍ത്തിയ ലെസ്റ്റര്‍ 60ാം മിനുട്ടിലൂടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇത്തവണ വാര്‍ഡിയുടെ ഹെഡറാണ് ഗോളൊരുക്കിയത്. 

68ാം മിനുട്ടില്‍ കുട്ടീഞ്ഞോ ലിവര്‍പൂളിന്റെ ആശ്വാസ ഗോള്‍ നേടി. 26 കളികളില്‍ നിന്ന് 49 പോയിന്റുള്ള ലിവര്‍പൂള്‍ ലീഗില്‍ അഞ്ചാം സ്ഥാനത്തും ഇത്രയും കളികളില്‍ നിന്ന് 24 പോയിന്റ് നേടിയ ലെസ്റ്റര്‍ പോയിന്റ് പട്ടികയില്‍ 15ാം സ്ഥാനത്തുമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ