കായികം

വനിതാ ലോകകപ്പില്‍ ഇന്ത്യയ്ക്കു മൂന്നാം ജയം; പാക്കിസ്ഥാനെ 95 റണ്‍സിനു തോല്‍പ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ഡെര്‍ബി: വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു മൂന്നാം ജയം. 95 റണ്‍സിനു പാക്കിസ്ഥാനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ ടീം തുടര്‍ച്ചായയ മൂന്നാം മത്സരം സ്വന്തമാക്കിയത്. 

ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്കായില്ലെങ്കിലും ബൗളിംഗില്‍ മികച്ച പ്രകടനം നടത്തിയതാണ് ജയമൊരുക്കിയത്. 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 169 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ 38.1 ഓവറില്‍ 74 റണ്‍സിന് പുറത്തായി. 

ഓപ്പണര്‍ പൂനം റാവത്ത് (47), സുഷമ വര്‍മ (33), ഡിബി ശര്‍മ (28) എന്നിവരുടെ മികവിലാണ് ഇന്ത്യ തകര്‍ച്ചയൊഴിവാക്കിയത്. ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ ഏക്താ ബിഷ്ത്ത് പത്തോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. 29 റണ്‍സ് നേടിയ സാനാ മിറാണ് പാക്കിസ്ഥാന്റെ ടോപ്പ് സ്‌കോറര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു