കായികം

അണ്‍സഹിക്കബിള്‍ ബാഴ്‌സ ആരാധകര്‍; പിഎസ്ജി ഇന്‍സ്റ്റാഗ്രാം പ്രൈവറ്റാക്കി

സമകാലിക മലയാളം ഡെസ്ക്

പാരിസ്: ആരാധകരെ കൊണ്ടു പൊറുതിമുട്ടുക എന്നു കേട്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയുമുണ്ടോ. ഫ്രഞ്ച് ക്ലബ്ബ് പാരിസ് സെന്റ് ജര്‍മനാണ് ഇത്തവണ അത്തരത്തിലൊരു ബുദ്ധിമുട്ട് അനുഭവിച്ചത്. അത് സ്വന്തം നാട്ടിലെ ക്ലബ്ബിന്റെ ആരാധകരില്‍ നിന്നൊന്നുമല്ല. അങ്ങു സ്‌പെയിനിലെ ബാഴ്‌സലോണയുടെ ആരാധകരില്‍ നിന്നാണ് ബുദ്ധിമുട്ട്. 'ചൊറിയല്‍' അണ്‍സഹിക്കബിള്‍ ആയപ്പോള്‍ ക്ലബ്ബ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പ്രൈവറ്റാക്കി.

ബാഴ്‌സലോണ ആരാധകരെ പറഞ്ഞിട്ടും കാര്യമില്ല. കാരണം, കഴിഞ്ഞ സീസണില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിക്കാത്ത കാറ്റലന്‍ ടീം പറ്റിയ ഒരു മധ്യനിര താരത്തെ തപ്പിനടക്കുകയായിരുന്നു. അന്വേഷണം ഇറ്റാലിയന്‍ യുവതാരം മാര്‍ക്കോ വരാറ്റിയില്‍ ഏകദേശം ഉറപ്പിച്ചു. എന്നാല്‍, പിഎസ്ജിക്കു കളിക്കുന്ന വരാറ്റിയെ വില്‍ക്കാന്‍ ഉദ്ദേശമില്ലെന്ന് ക്ലബ്ബ് മുതലാളി പറഞ്ഞതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്.

ബാഴ്‌സയുടെ ഒന്നാം നമ്പര്‍ ട്രാന്‍സ്ഫര്‍ ടാര്‍ജറ്റായിരുന്ന വരാറ്റിയെ കിട്ടാത്തതില്‍ പ്രതിഷേധിച്ചാണ് മോര്‍ ദാന്‍ എ ക്ലബ്ബിന്റെ ആരാധകര്‍ ഇന്‍സ്റ്റാഗ്രാമില്‍ പിഎസ്ജിക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍