കായികം

ഇടിക്കളി ഇന്ത്യയിലും വിരുന്നെത്തുന്നു;ബോക്‌സിങ് ലോക ചാംപ്യന്‍ഷിപ്പിനു ഡെല്‍ഹി വേദിയാകും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി:  ലോക ബോക്‌സിങ് ചരിത്രത്തിലേക്കു ഇന്ത്യയുടെ പേരും. അടുത്ത വര്‍ഷം നടക്കുന്ന വനിതാ ബോക്‌സിങ് ലോക ചാംപ്യന്‍ഷിപ്പിനും 2021ല്‍ നടക്കുന്ന പുരുഷ ലോക ചാംപ്യന്‍ഷിപ്പിനും ഇന്ത്യ ആതിഥ്യമരുളും. ന്യൂഡെല്‍ഹിയാണ് വേദിയായി നിശ്ചയിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര ബോക്‌സിങ് സംഘടനയുടെ മോസ്‌ക്കോയില്‍ ചേര്‍ന്ന യോഗത്തിനു ശേഷമാണ് പ്രഖ്യാപനം നടത്തിയത്. 20മത് എഡിഷനാണ് ഇന്ത്യ ആഥിത്യമരുളുന്നത്. 1974ല്‍ ക്യൂബയിലെ ഹവാനയിലാണ് ആദ്യം ലോക ബോക്‌സിങ് ചാംപ്യന്‍ഷിപ്പ് നടന്നത്. ആദ്യമായാണ് ബോക്‌സിങിലെ ഏറ്റവും വലയി ചാംപ്യന്‍ഷിപ്പ് ഇന്ത്യയിലേക്കെത്തുന്നത്.

ഇതുവരെ 18 ചാംപ്യന്‍ഷിപ്പകള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് വെങ്കല മെഡലുകള്‍ മാത്രമാണ് ഇന്ത്യയുടെ നേട്ടം. നിലവില്‍ രാജ്യത്തെ ബോക്‌സിങ് മേഖലയില്‍ വളര്‍ച്ചയിലാണെന്നത് ബോക്‌സിങ് ലോക ചാംപ്യന്‍ഷിപ്പോടെ കൂടുതല്‍ ശക്തമാകുമെന്നാണ് വിലയിരത്തലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്