കായികം

കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു, ചിത്രയ്ക്ക് നീതി ഉറപ്പാക്കുമെന്ന് കായികമന്ത്രി വിജയ് ഗോയല്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് മലയാളിതാരം പിയു ചിത്രയെ ഒഴിവാക്കിയതില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ചിത്രയ്ക്ക് നീതി ഉറപ്പാക്കുമെന്ന് കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പറഞ്ഞു. ഇതിനായി അത്‌ലറ്റിക് ഫെഡറേഷന്‍ ഭാരവാഹികളുമായി ബന്ധപ്പെടുമെന്നും ഗോയല്‍ വ്യക്തമാക്കി. ചിത്രയെ ഒഴിവാക്കിയ കാര്യം എംബി രാജേഷ് എംപി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു വിജയ് ഗോയലിന്റെ പ്രതികരണം.

ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണ മെഡല്‍ ജേതാക്കളെല്ലാം ലോക ചാംപ്യന്‍ഷിപ്പിന് അര്‍ഹതയുള്ളവരാണ്. എന്നാല്‍ ലണ്ടനിലെ ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള 24 അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്ര, സുധാ സിങ്, അജയ്കുമാര്‍ സരോജ് എന്നിവരെ ഒഴവാക്കുകയായിരുന്നു.

പി യു ചിത്രയെ ഒഴിവാക്കിയത് പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ഒഫിഷ്യലുകള്‍ക്ക് പോകാന്‍ വേണ്ടിയാണ് തീരുമാനമെങ്കില്‍ അത് അംഗീകരിക്കാനാകില്ല. ചിത്രയെ ടീമിലുള്‍പെടുത്താന്‍ കേന്ദ്ര കായികമന്ത്രാലയത്തിനുമേല്‍ സംസ്ഥാനം സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി ഡല്‍ഹിയില്‍ അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്