കായികം

അന്റോണിയോ കോന്റെയെ കിട്ടിയില്ല; ലൂസിയാനോ സ്പല്ലെറ്റി ഇന്റര്‍മിലാന്‍ കോച്ചാകും

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: ഇറ്റാലിയന്‍ ക്ലബ്ബ ഇന്റര്‍മിലാന് പുതിയ പരിശീലകന്‍. സീരി എയില്‍ തന്നെയുള്ള എഎസ് റോമയുടെ പരിശീലകനായിരുന്ന ലൂസിയാനോ സ്പല്ലെറ്റി ഇന്റര്‍മിലാനുമായി ധാരണയിലെത്തി. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തെ തുടര്‍ന്ന് സ്റ്റെഫാനോ പിയോളിയെ പുറത്താക്കിയ സ്ഥാനത്തേക്കാണ് സ്പല്ലെറ്റിയെ ക്ലബ്ബ് നിയമിച്ചത്. 

ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയുടെ പരിശീലകനായിരുന്ന അന്റോണിയോ കോന്റെയായിരുന്നു ഇന്റര്‍മിലാന്റെ ലക്ഷ്യം. എന്നാല്‍, പ്രീമിയര്‍ ലീഗില്‍ നിന്നും കോന്റെ വിടില്ലെന്ന് ഉറപ്പായതോടെയാണ് സീരി എയില്‍ റോമയെ രണ്ടാം സ്ഥാനത്തെത്തിച്ച സ്പല്ലെറ്റിയെ പരിഗണിക്കുന്നത്. 

കഴിഞ്ഞ സീസണില്‍ റോമയ്ക്ക് ചാംപ്യന്‍സ് ലീഗ് ബര്‍ത്ത് ഒരുക്കിക്കൊടുത്ത സ്പല്ലെറ്റി ക്ലബ്ബുമായുള്ള ധാരണ പ്രകാരമാണ് റോമ വിട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!