കായികം

ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിംഗ് തകര്‍ച്ച; സെമിയിലെത്താന്‍ ഇന്ത്യയ്ക്ക് 192 റണ്‍സ്

സമകാലിക മലയാളം ഡെസ്ക്

ഓവല്‍:  ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അടിതെറ്റി. ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത ഇന്ത്യയുടെ തന്ത്രം ഫലിച്ചു. ഇന്ത്യന്‍ ബൗളര്‍മാരുടെ മികവില്‍ 44.3 ഓവറില്‍ 191 റണ്‍സിന് പേരുകേട്ട ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യ പുറത്താക്കി.

53 റണ്‍സെടുത്ത ഡി കോക്കും 36 റണ്‍സെടുത്ത ഡുപ്ലെസിയും 35 റണ്‍സെടുത്ത അംലയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് പൊരുതാനുള്ള സ്‌കോറുണ്ടാക്കിയത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഭുവനേഷ് കുമാറും, ജസ്പ്രീത് ഭുംറയും രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ അശ്വിന്‍, പാണ്ഡ്യ, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ട് ഓവറില്‍ രണ്ട് റണ്‍സെടുത്തു. ശിഖര്‍ ധവാനും രോഹിത് ശര്‍മയുമാണ് ക്രീസില്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

വളര്‍ത്തു നായ 'വിട്ടുപോയി'; മനംനൊന്ത് 12 കാരി ആത്മഹത്യ ചെയ്തു

ഉഷ്ണതരംഗ മുന്നറിയിപ്പ്; സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി

ബംഗ്ലാദേശിനു മുന്നില്‍ 146 റണ്‍സ് ലക്ഷ്യം വച്ച് ഇന്ത്യന്‍ വനിതകള്‍

ഇന്‍ഷുറന്‍സ് ക്ലെയിമിനായി സ്റ്റേഷനില്‍ എത്തേണ്ട; പോല്‍ ആപ്പില്‍ സേവനം സൗജന്യം