കായികം

പാക്കിസ്ഥാന്റെ ഫൈനല്‍ പ്രവേശം ഒത്തുകളിയെ തുടര്‍ന്നെന്ന് പാക് മുന്‍നായകന്‍ അമീര്‍ സൊഹൈല്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്ലമാബാദ്: ചാമ്പ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാന്‍ ഫൈനലില്‍ എത്തിയത് മുന്‍നിശ്ചയിച്ച പ്രകാരമാണെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ അമീര്‍ സൊഹൈല്‍. ആദ്യമത്സരത്തില്‍ ഇന്ത്യയോട് പരാജയപ്പെട്ട ശേഷം ദക്ഷിണാഫ്രിക്കയെയും ഇംഗ്ലണ്ടിനെയും ശ്രീലങ്കയെയും പരാജയപ്പെടുത്തിയാണ് പാക്കിസ്ഥാന്‍ ഫൈനലില്‍ എത്തിയത്. ഇതിന് പിന്നാലെയാണ് ഒത്തുകളിയാരോപണവുമായി സൊഹൈലിന്റെ രംഗപ്രവേശം.

കളിക്കളത്തിലെ മികവല്ല കളത്തിന് പുറത്തെ ചില ശക്തികളുടെ സഹായമാണ് പാക് വിജയത്തിന് കാരണമായതെന്നാണ് ആരോപണം. പാക് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാക് നായകന്‍ ഇക്കാര്യം വ്യക്തമാക്കിയത്. പാക്കിസ്ഥാന്‍ ഫൈനലില്‍ എത്തിയാല്‍ അതില്‍ അഭിമാനിക്കാനൊന്നുമില്ല ആരൊക്കയോ നേരത്ത തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും സൊഹൈല്‍ ആരോപിച്ചു. ചര്‍ച്ചയ്ക്കിടെ സൊഹൈലിന്റെ കൂടെയുണ്ടായിരുന്ന മുന്‍ പാക്  നായകന്‍ ജാവേദ് മിയാന്‍ദാദും ഇതിനെതിരെ ഒരക്ഷരം ഉരിയാടിയില്ല.

പാക്കിസ്ഥാന്‍ മികച്ച കളി പുറത്തെടുക്കുമ്പോള്‍ അഭിനന്ദിക്കാന്‍ ഞങ്ങള്‍ ഒട്ടും മടികാട്ടിയിട്ടില്ല. അതേസമയം മോശം കളിയെ വിമര്‍ശിച്ചിട്ടുമുണ്ട്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ എത്തിയതില്‍ ടീം അധികം വാചകമടിക്കേണ്ടതില്ല. ചിലരുടെ സഹായങ്ങളാണ് ഇതിന് കാരണമായതെന്നും സൊഹൈല്‍ കൂട്ടിച്ചേര്‍ത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍