കായികം

അയര്‍ലന്റിനും അഫ്ഗാനിസ്ഥാനും ടെസ്റ്റ് പദവി: തീരുമാനം ലണ്ടനില്‍ നടന്ന ഐസിസി യോഗത്തില്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: അയര്‍ലന്റ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ക്ക് ടെസ്റ്റ് പദവി നല്‍കാന്‍ ഐസിസി തീരുമാനം. അന്താരാഷ്ട്ര ക്രിക്കറ്റ് സമിതിയില്‍ ഫുള്‍ മെംബര്‍ഷിപ്പ് ലഭിച്ചതോടെയാണ് ഈ രാജ്യങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെട്ടിരുന്ന ടെസ്റ്റ് പദവി ലഭിച്ചത്.

ലണ്ടനില്‍ നടന്ന ഐസിസി വാര്‍ഷിക യോഗത്തിലാണ് പുതിയ രണ്ട് രാജ്യങ്ങള്‍ക്കു കൂടി ടെസ്റ്റ് പദവി നല്‍കാന്‍ തീരുമാനച്ചത്. ഇതോടെ മൊത്തം ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം പത്തില്‍ നിന്നും 12ആയി ഉയര്‍ന്നു.

1993 മുതല്‍ ഐസിസിയില്‍ അംഗത്വമുള്ള അയര്‍ലന്റ് പാക്കിസ്ഥാന്‍, ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ് തുടങ്ങിയ ടീമുകളെ പരാജയപ്പെടുത്തി ശ്രദ്ധ പിടിച്ചുറ്റിയിരുന്നു. അതേസമയം, 2013ലാണ് അഫ്ഗാന് ഐസിസി അംഗത്വം നല്‍കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ