കായികം

കോച്ചില്ലാതേയും കളി ജയിക്കാം;വിന്‍ഡീസിനെതിരെ ഇന്ത്യക്ക് 105 റണ്‍സ് വിജയം 

സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്റീസിനെതിരായുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 105 റണ്‍സിന്റെ വിജയം. അജിങ്ക്യ രഹാനെയുടെ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യന്‍ ജയം. 

ആദ്യമത്സരത്തിന് തുടര്‍ച്ചയെന്നോണം രണ്ടാം മത്സരവും മഴ കളിക്ക് ഭീഷണിയായിരുന്നുവെങ്കിലും 43 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ഇന്ത്യ ആധികാരിക വിജയം കാണുകയായിരുന്നു. 104 പന്തില്‍ 10 ബൗണ്ടറിയും രണ്ട് സിക്‌സറും ഉള്‍പ്പെടെ 103 റണ്‍സെടുത്ത രഹാനെയാണ് കളിയിലെ താരം. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി 310 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് 43 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി 205 റണ്‍സ് മാത്രമേ എടുക്കാന്‍ കഴിഞ്ഞുള്ളൂ. പരിശീലകനില്ലാതെ പര്യടനത്തിന് പോയ ടീം ഇന്ത്യ പരിശീലകനില്ലാതെയും കളി ജയിക്കാം എന്ന് തെളിയിച്ചു. 

നായകന്‍ വിരാട്‌കോഹ്‌ലി 87 ഉം ശിഖര്‍ ധവാന്‍ 63 ഉം റണ്‍സെടുത്തു.വിക്കറ്റ് കീപര്‍ ഷായ് ഹോപ് കരീബിയക്കാര്‍ക്ക് ചെറിയ പ്രതീക്ഷ നല്‍കിയെങ്കിലും മറ്റാരും പിന്തുണ നല്‍കിയില്ല. 88 പന്തില്‍ ഹോപ് 81 റണ്‍സെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം

കാന്‍സറുമായി പോരാടി; പ്രമുഖ ടിക് ടോക് താരം 26ാം വയസില്‍ മരണത്തിന് കീഴടങ്ങി

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി