കായികം

ഒടുവില്‍ ബെംഗളരൂ എഫ്‌സി ജയിച്ചു

സമകാലിക മലയാളം ഡെസ്ക്

ലുധിയാന:  ഇന്ത്യന്‍ താരം ലെന്നി റോഡ്രീഗസിന്റെ 17ാം മിനുറ്റ് ഗോളിലൂടെ ഐ ലീഗില്‍ ബെംഗളൂരു എഫ്‌സിക്ക് ജയം. ലുധിയാനയില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് മിനര്‍വ എഫ്‌സിയെ ബെംഗളൂരു എഫ്‌സി തോല്‍പ്പിച്ചത്. 


കഴിഞ്ഞ ആറ് മത്സരങ്ങളില്‍ തോല്‍വിയറിയാതെ എത്തിയ മിനര്‍വയെ കഴിഞ്ഞ ഏഴ് മത്സരത്തില്‍ ജയം കണ്ടെത്താതിരുന്ന ബെംഗളൂരു തോല്‍പ്പിച്ച് പോയിന്റ് പട്ടകയില്‍ വിലയേറിയ മൂന്ന് പോയിന്റ് സ്വന്തമാക്കി. ആദ്യ പകുതിയില്‍ ഇരു ടീമുകളും പന്ത്  കൈവശം വെക്കുന്നതില്‍ മിടുക്കി കാണിക്കുന്നതിനിടയില്‍ ബെംഗളൂരുവിന് ലഭിച്ച കോര്‍ണറിന് തലവെച്ച് റോഡ്രീഗസ് ടീമിനെ മുന്നിലാക്കി. അതേസമയം, മറ്റൊരു മത്സരത്തില്‍ ചെന്നൈ സിറ്റി എഫ്‌സി ഡിഎസ്‌കെ ശിവാജിയന്‍സും സമനിലയില്‍ പിരിഞ്ഞു.

12 കളികളില്‍ നിന്ന് 27 പോയിന്റുമായി ഈസ്റ്റ് ബംഗാള്‍ ആണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 11 കളികളില്‍ നിന്ന് 16 പോയിന്റുമായി കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്‍മാരായ ബെംഗളൂരു എഫ്‌സി നാലാം സ്ഥാനത്താണ്. 12 കളികളില്‍ നിന്ന് 11 പോയിന്റുള്ള മിനര്‍വ എഫ്‌സി ലീഗില്‍ എട്ടാം സ്ഥാനത്താണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം