കായികം

ഇന്ത്യക്കൊരു വനിതാ ഐസ് ഹോക്കി ടീമുണ്ട്!; ചാലഞ്ച് കപ്പ് ഓഫ് ഏഷ്യ ടൂര്‍ണമെന്റില്‍ ആദ്യ ജയം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മാത്രമല്ല ഇപ്പോള്‍ ശ്രദ്ധ ചെലുത്തേണ്ടത്. ശ്രദ്ധ ചെലുത്തേണ്ട മറ്റൊരു ടീമും കൂടിയുണ്ട്. തായ്‌ലന്‍ഡില്‍ നടന്ന ചാലഞ്ച് കപ്പ് ഓഫ് ഏഷ്യ ഐസ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ ആദ്യ ജയം സ്വന്തമാക്കി. 
ടൂര്‍ണമെന്റിനുള്ള പണം കണ്ടെത്തുന്നതടക്കം നിരവധി വെല്ലുവിളികള്‍ അതിജീവിച്ചാണ് ഇന്ത്യയിലെ ഐസ് ഹോക്കി ചരിത്രത്തില്‍ ആദ്യമായി ഒരു അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ഐസ് ഹോക്കി ടീം വിജയികളാകുന്നത്. ഫിലിപ്പൈന്‍സിന് മൂന്നിനെതിരേ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ചാലഞ്ച് കപ്പ് ഓഫ് ഏഷ്യയില്‍ ജയം കണ്ടെത്തിയത്.

ഇന്ത്യയില്‍ ക്രിക്കറ്റ് കാണുന്നവര്‍കൂടുതലാണെങ്കില്‍ ഐസ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒരു ടീം തന്നെയുള്ള കാര്യം ഇപ്പോഴാകും ഒട്ടുമിക്കപേരും അറിയുന്നത്. കഴിഞ്ഞ വര്‍ഷം ചൈനീസ് തായ്‌പെയില്‍ നടന്ന ചാലഞ്ച് കപ്പ് ഓഫ് ഏഷ്യയിലാണ് ഇന്ത്യന്‍ ടീം ആദ്യമായി ഒരു ടൂര്‍ണമെന്റിനിറങ്ങിയത്. അന്ന് നാല് കളികളില്‍ നിന്നായി 39 ഗോളുകള്‍ വഴങ്ങി നാല് ഗോളുകള്‍ മാത്രം തിരിച്ചടിച്ച ടീം ഈ വര്‍ഷം ശക്തമായ തിരിച്ചുവരവാണ് നടത്തിയത്.

ആദ്യ മത്സരത്തില്‍ ഇന്ത്യ 6-4 എന്ന സ്‌കോറിന് യുഎഇയുമായി പരാജയപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

4500 രൂപയ്ക്ക് ചെരിപ്പുവാങ്ങി, ഒരു മാസത്തിൽ പൊട്ടി; വിഡിയോയുമായി നടി കസ്തൂരി

'ടീസറിലെ ഗാനം പിന്‍വലിക്കണം'; രജനീകാന്തിന്റെ 'കൂലി'ക്കെതിരെ ഇളയരാജ; നിര്‍മാതാക്കള്‍ക്ക് നോട്ടീസ്

പട്ടാപ്പകല്‍ ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം, ഹോട്ടലുകളില്‍ മുറി എടുത്ത് സുഖജീവിതം; കമിതാക്കള്‍ വലയില്‍- വീഡിയോ

ഡല്‍ഹിയിലെ നിരവധി സ്‌കൂളുകളില്‍ ബോംബ് ഭീഷണി, പരീക്ഷകൾ നിർത്തി; പരിശോധന