കായികം

വെസ്റ്റന്‍ഡീസിനെ ചുഴറ്റിയെറിഞ്ഞു; ഏകദിന പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി

സമകാലിക മലയാളം ഡെസ്ക്

ബാര്‍ബഡോസ്: ഇംഗ്ലണ്ട്-വെസ്റ്റന്‍ഡീസ് ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ബാര്‍ബഡോസില്‍ നടന്ന അവസാന മത്സരത്തില്‍ 186 റണ്‍സിനാണ് ഇംഗ്ലീഷ് നിര വിന്‍ഡീസിനെ തോല്‍പ്പിച്ചത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി.

സ്വന്തം ഗ്രൗണ്ടില്‍ ഫോമില്ലായ്മ തിരിച്ചടിയാകുന്ന വിന്‍ഡീസിന് 2019ല്‍ നടക്കുന്ന ലോകക്കപ്പില്‍ പങ്കെടുക്കണമെങ്കില്‍ കൂടുതല്‍ മികച്ച പ്രകടനങ്ങള്‍ നടത്തേണ്ടതുണ്ട്. നിലവില്‍ ഒന്‍പതാം റാങ്കിലുള്ള കരീബിയന്‍സിന് ഈ സെപ്റ്റംബറിന് മുമ്പായി ആദ്യ എട്ടില്‍ സ്ഥാനം നേടേണ്ടതായുണ്ട്. എങ്കില്‍ മാത്രമാണ് ലോകക്കപ്പ് സാധ്യത നിലനില്‍ക്കൂ.

അലക്‌സ് ഹെയ്ല്‍സിന്റെയും ജോ റൂട്ടിന്റെയും സെഞ്ച്വറിയാണ് മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ടിന് വമ്പന്‍ വിജയമൊരുക്കിയത്.     

328 റണ്‍സെടുത്ത ഇംഗ്ലണ്ടിനെതിരേ 141 റണ്‍സെടുക്കാന്‍ മാത്രമാണ് മൂന്നാം ഏകദിനത്തില്‍ വിന്‍ഡീസിന് സാധിച്ചത്. ആദ്യ ഏകദിനത്തില്‍ 45 റണ്‍സിനും രണ്ടാം ഏകദിനത്തില്‍ നാല് വിക്കറ്റിനും ഇംഗ്ലണ്ട് ജയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ്പിന്നില്‍ കുരുങ്ങി ചെന്നൈ; അനായാസം ജയിച്ചു കയറി പഞ്ചാബ്

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍