കായികം

ടോസ് ജയിച്ച് ഓസ്‌ട്രേലിയ; പിച്ചിനെ പ്രാര്‍ഥിച്ച് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിലെത്തുക ലക്ഷ്യമിട്ട് മൂന്നാം ടെസ്റ്റിനിറങ്ങി ഇന്ത്യയും ഓസ്‌ട്രേലിയയും. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തെരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് അനുകൂലമായിരിക്കും പിച്ച് എന്നാണ് വിലയിരുത്തല്‍.

അഭിനവ് മുകുന്ദിന് പകരം മുരളി വിജയ് ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മുരളി വിജയിയുടെ 50ാം ടെസ്റ്റ് മത്സരമാണ് റാഞ്ചിയിലേത്. റാഞ്ചി ജിഎസ് സിഎ സ്റ്റേഡിയം ആദ്യമായി ടെസ്റ്റ് മത്സരത്തിന് വേദിയാകുന്നു എന്ന പ്രത്യേകതയും മൂന്നാം ടെസ്റ്റിനുണ്ട്.

മാക്‌സ് വെല്ലിനേയും, പാറ്റ് കമ്മിന്‍സിനേയും ഉള്‍പ്പെടുത്തിയാണ് ഓസ്‌ട്രേലിയന്‍ ടീമിറങ്ങുന്നത്. രണ്ടാം ടെസ്റ്റില്‍ അവിശ്വസനീയമായ തിരിച്ചുവരവായിരുന്നു കോഹ്ലിയും സംഘവും നടത്തിയത്. ഇതിനിടെയുണ്ടായ ഡിആര്‍എസ് വിവാദവും, ഗ്രൗണ്ടിന് പുറത്തുള്ള താരങ്ങളുടെ പ്രതികരണങ്ങളും മൂന്നാം ടെസ്റ്റിനെ കൂടുതല്‍ ആവേശത്തിലാക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല