കായികം

നൂറാം ടെസ്റ്റില്‍ ചരിത്ര വിജയം നേടി ബംഗ്ലാ കടുവകള്‍; തോല്‍പ്പിച്ചത് ശ്രീലങ്കയെ

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ചരിത്രം അഫ്ഗാനിസ്ഥാനൊപ്പമായിരുന്നു. നൂറാം ടെസ്റ്റില്‍ ശ്രീലങ്കയെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ബംഗ്ലാദേശ് പുതിയ ചരിത്രം കുറിച്ചത്. കരുത്തരായ ശ്രീലങ്കയ്‌ക്കെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് ജയവുമാണിത്. ഇതോടെ രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള സീരീസ് സമനിലയായി. അഞ്ചാം ദിനം 165 റണ്‍സ് ലീഡ് പിന്തുടരാനെത്തിയ ബംഗ്ലാദേശിന് ഓപ്പണര്‍ തമീം ഇഖ്ബാലിന്റെ 82 റണ്‍സിന്റെ പ്രകടനം നിര്‍ണായകമായി. ഇതോടെ സബ്-കോണ്ടിനെന്റല്‍ രാജ്യങ്ങളില്‍ പാക്കിസ്ഥാന് ശേഷം നൂറാം ടെസ്റ്റില്‍ ജയിക്കുന്ന രണ്ടാമത്തെ ടീമായി ബംഗ്ലാദേശ്  ചരിത്രം കുറിച്ചു. 

വിജയലക്ഷ്യമായ 191 റണ്‍സ് ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍ ശ്രീലങ്ക 338, 319, ബംഗ്ലാദേശ് 467, 191/6. 22 റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശ് തോല്‍വി വഴങ്ങുമെന്ന് തോന്നിച്ചെങ്കിലും മൂന്നാം വിക്കറ്റില്‍ സാബിര്‍ റഹ്മാനുമൊത്ത്(41) 109 റണ്‍സിന്റെ കൂട്ടുക്കെട്ടുയര്‍ത്തി തമീം ബംഗ്ലാദേശിനെ കരകയറ്റി. തമീം ഇക്ബാലാണ് കളിയിലെ കേമന്‍. ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് പരമ്പരയുടെ താരം. ആദ്യടെസ്റ്റില്‍ ബംഗ്ലാദേശ് 259 റണ്‍സിന് തോറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത