കായികം

വിരാട് കോഹ്ലി ലോക കായിക രംഗത്തെ ഡൊണാള്‍ഡ് ട്രംപെന്ന് ഓസീസ് പത്രം

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് സീരിസില്‍ രണ്ട് രാജ്യങ്ങള്‍ക്കിടയിലുള്ള വാക്കതര്‍ക്കങ്ങള്‍ക്ക് കേന്ദ്ര കഥാപാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. സ്റ്റാര്‍ ബാറ്റ്‌സ്മാനായ താരത്തിന് ഈ സീരീസില്‍ ഇതുവരെ കാര്യമായ സംഭാവനകളൊന്നും നല്‍കാന്‍ സാധിച്ചിട്ടില്ലെങ്കിലും താരത്തിനുള്ള വിമര്‍ശനത്തിന് ഒരു കുറവുമില്ല.


ഓസ്‌ട്രേലിയയുടെ മുന്‍താരങ്ങളാണ് ആദ്യം കോഹ്ലിക്കെതിരെ വാളെടുത്തതെങ്കില്‍ ഓസീസ് മീഡിയകൂടി ഇപ്പോള്‍ കോഹ്ലിക്കെതിരേ രംഗത്ത് വന്നിരിക്കുകയാണ്. റാഞ്ചിയില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയായതോടെയാണ് ഓസ്‌ട്രേലിയന്‍ മാധ്യമം ഡെയിലി ടെലിഗ്രാഫ് വിരാട് കോഹ്ലിയെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ചാണ് എഴുതിയിരിക്കുന്നത്. എല്ലാത്തിനും മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്ന ട്രംപിന്റെ അതേ സ്വഭാവാണ് കോഹ്ലിക്കെന്നാണ് പത്രത്തില്‍ എഴുതിയിരിക്കുന്നത്.
എന്നാല്‍, ഓസ്‌ട്രേലിയന്‍ മാധ്യമങ്ങളെ കാര്യമാക്കുന്നില്ലെന്നാണ് സുനില്‍ ഗവാസ്‌ക്കര്‍ വ്യക്തമാക്കുന്നത്. ഓസീസ് ടീമിന്റെ ഭാഗമായിത്തന്നെയാണ് മാധ്യമങ്ങളെയും കാണുന്നതെന്നും ഗവാസ്‌ക്കര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

ഡെങ്കിപ്പനി വ്യാപന സാധ്യത, വരുന്ന ഞായറാഴ്ച വീടുകളില്‍ ഡ്രൈ ഡേ ആചരിക്കണം: വീണാ ജോര്‍ജ്

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍