കായികം

ഗോള്‍പോസ്റ്റിന് കീഴിലെ ജാഗ്രത; ബഫണ്‍ ഇന്നിറങ്ങുന്നത് തന്റെ ആയിരാമത് മത്സരത്തിന്; ഈ സേവുകള്‍ പറയും ബഫണ്‍ ഇതിഹാസമാണെന്ന്

സമകാലിക മലയാളം ഡെസ്ക്

ലോകക്കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ന് അല്‍ബേനിയയെ നേരിടുന്ന ഇറ്റാലയിന്‍ ടീമിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 20 പതിറ്റാണ്ടായി ഗോള്‍ പോസ്റ്റിന് കാവല്‍ നില്‍ക്കുന്ന ജിയാന്‍ല്യൂഗി ബഫണിന്റെ ആയിരാമത്തെ മത്സരത്തിനാണ് കാണികള്‍ സാക്ഷിയാവുക. 

39 വയസുകാരനയാ ബഫണ്‍ നിലവിലെ ക്ലബ്ബ് യുവന്റസിനായി 612ഉം പാര്‍മയ്ക്ക് വേണ്ടി 212ഉം ഇറ്റാലിയന്‍ ദേശീയ ടീമിന് വേണ്ടി 167ഉം മത്സരങ്ങള്‍ക്ക് ബൂട്ടണിഞ്ഞിട്ടുണ്ട്. പ്രതിരോധ ഫുട്‌ബോളിന് ഏറെ പേരുകേട്ട അസൂറികളുടെ നിരയില്‍ ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചത് പോളോ മാള്‍ഡീനി മാത്രമാണ്.

ഗോള്‍ പോസ്റ്റിന് കീഴില്‍ ഇറ്റലിയുടെ വിശ്വസ്തതാരത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആശംസാ പ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍. 1997ല്‍ ദേശീയ ടീമിലെത്തിയ ബഫണ്‍, അസാമാന്യ മെയ്‌വഴക്കം ആവശ്യമുള്ള ഗോള്‍കീപ്പിംഗ് എന്ന ഉത്തരവാദിത്വത്തിന് പ്രായം ഒരു തടസമല്ലെന്ന് ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല