കായികം

റഫറിയോട് ചൂടായ മെസ്സിക്ക് ഫിഫയുടെ വിലക്ക്; അര്‍ജന്റീന-ബൊളീവിയ മത്സരം നഷ്ടമാകും 

സമകാലിക മലയാളം ഡെസ്ക്

ലോകക്കപ്പ് യോഗ്യതാ റൗണ്ടില്‍ ബൊളീവിയയുമായി നിര്‍ണായക പോരാട്ടത്തിനിറങ്ങുന്ന അര്‍ജന്റീനയ്ക്ക് തിരിച്ചടിയായി ഫിഫയുടെ പ്രഖ്യാപനം. ചിലിയുമായി കഴിഞ്ഞ ദിവസം നടന്ന യോഗ്യതാ മത്സരത്തില്‍ റഫറിയോട് മോശം രീതിയില്‍ പെരുമാറിയതിന് സൂപ്പര്‍ താരം ലയണല്‍ മെസ്സിയെ നാല് മത്സരത്തില്‍ നിന്ന് വിലക്കിയതായി ഫിഫ പ്രഖ്യാപിച്ചു. താരത്തിനെതിരേ ഫിഫ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

ചിലുയമായി നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഗോളിലൂടെ അര്‍ജന്റീനയെ ജയിപ്പിച്ച ബാഴ്‌സലോണ താരം മെസ്സി റഫറിമാരെ അപമാനിച്ചുവെന്നാണ് ഫിഫ വ്യക്തമാക്കുന്നത്

.

അസിസ്റ്റന്റ് റഫറിമാരോട് മോശം രീതിയില്‍ പെരുമാറുകയും സംസാരിക്കുകയും ചെയ്തതതാണ് ലിയോയ്ക്ക് വിനയായത്.

മാഴ്‌സലോ വാന്‍ ഗസ്സെ, ഡ്യൂവന്‍ സില്‍ എന്നിവരായിരുന്നു അസിസ്റ്റന്റ് റഫറിമാര്‍. ഇവരോട് തട്ടിക്കയറുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പുറത്തുവന്നിരുന്നു.


ബൊളീവിയ്ക്ക് പുറമെ, ഉറുഗ്വ, വെനിസ്വാല, പെറു എന്നീ രാജ്യങ്ങളോടാണ് അര്‍ജന്റീനയുടെ യോഗ്യതാ മത്സരങ്ങള്‍. അതേസമയം, ഫിഫയുടെ തീരുമാനത്തിനെതിരേ അപ്പീല്‍ നല്‍കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ വ്യക്തമാക്കി. നാല് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ തീരുമാനം അര്‍ജന്റീനയുടെ ബാക്കിയുള്ള യോഗ്യതാ മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു