കായികം

തോല്‍വിക്കും ഒരു പരിധിയില്ലേ, സങ്കടം സഹിക്കാതെ കോഹ്ലി; സച്ചിനെ കണ്ടത് വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: റോയല്‍ ചലഞ്ചേഴ്‌സ് എല്ലാതവണത്തെയും പോലെ ഇത്തവണയും ഐപിഎല്ലില്‍ ഹോട്ട് ഫെവെറൈറ്റുകളായിരുന്നു. കിടിലന്‍ ടീമും കിടിലന്‍ കളിക്കാരും എന്ന് പറഞ്ഞവരൊക്കെ കട്ടതെറിയാണ് ഇപ്പോള്‍ പറയുന്നത്. 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി നയിക്കുന്ന ബെംഗളൂരു പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. എട്ട് ടീമുകള്‍ മാത്രമാണ് ഐപിഎല്ലില്‍ എന്നുകൂടി ഓര്‍ക്കണം.

പ്ലേഓഫ് സാധ്യത ഏതായാലും നഷ്ടപ്പെട്ട കോഹ്ലിക്കും കൂട്ടര്‍ക്കും ഈ സീസണില്‍ തൊട്ടെതെല്ലാം പിഴക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനോട് വീണ്ടും തോറ്റതോടെ ടീമിന്റെ ആരാധകര്‍ ഒന്നടങ്കം പറഞ്ഞു ഭൂ ലോക തോല്‍വികള്‍ എന്ന്. ടീമിനെയും കളിക്കാരെയും കുറിച്ചാണ് ഈ വാക്കുകള്‍.

മുംബൈയോട് തോറ്റതോടെ ക്യാപ്റ്റന്‍ കോഹ്ലി ടീമിന്റെ പ്രകടനത്തെ പറ്റി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിനുമായി ടീമിനെ കുറിച്ച് ചര്‍ച്ച നടത്തിയെന്നതാണ് സോഷ്യല്‍ മീഡിയയിലുള്ള പുതിയ ചര്‍ച്ച. മുംബൈ-ബെംഗളൂരു മത്സര ശേഷം സച്ചിനുമായി ദീര്‍ഘനേരം സംഭാഷണത്തിലേര്‍പ്പെട്ട കോഹ്ലി ടീമിന്റെ പ്രകടനത്തില്‍ തീര്‍ത്തും നിരാശനാണ്.

11 മത്സരങ്ങളില്‍ നിന്ന് എട്ട് തോല്‍വിയാണ് സാക്ഷാല്‍ ക്രിസ്‌ഗെയ്‌ലടക്കമുള്ള ബെംഗളൂരുവിന് വഴങ്ങേണ്ടി വന്നിട്ടുള്ളത്. ക്യാപ്റ്റനെന്ന നിലയില്‍ തോല്‍വിയുടെ ഭാരവും വിമര്‍ശനങ്ങളും കോഹ്ലിയുടെ ചുമലിലേക്ക് വന്നതോടെ സച്ചിനെ പോലുള്ള ഒരു ഇതിഹാസത്തില്‍ നിന്നല്ലാതെ എവിടുന്നാണ് ഉപദേശം സ്വീകരിക്കുക എന്ന് കോഹ്ലി കരുതിക്കാണും. എന്തായാലും ഇവര്‍ സംസാരിച്ചു നില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പല ക്യാപ്ഷനോടെയും അതിവേഗം വൈറലായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി

രോഹിത് വെമുല ദലിതനല്ല, യഥാര്‍ഥ ജാതി പുറത്തറിയുമെന്ന് ഭയന്നിരുന്നു; അന്വേഷണം അവസാനിപ്പിച്ച് തെലങ്കാന പൊലീസ്

രാഹുല്‍ റായ്ബറേലിയില്‍ മത്സരിക്കുന്നത് ഇടതുപക്ഷം സ്വാഗതം ചെയ്യണം; ഉപതെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കൂടും: കുഞ്ഞാലിക്കുട്ടി

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ