കായികം

യൂറോപ്പ കപ്പില്‍ സെല്‍റ്റ വീഗോയ്‌ക്കെതിരേ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം; റാഷ്‌ഫോര്‍ഡിന്റെ ഫ്രീകിക്ക് ഗോള്‍ തുണച്ചു

സമകാലിക മലയാളം ഡെസ്ക്

യുറോപ്പ ലീഗ് ഒന്നാം സെമിഫൈനലിന്റെ ആദ്യ പാദ മത്സരത്തില്‍ സ്പാനിഷ് ക്ലബ്ബ് സെല്‍റ്റ വീഗോയ്‌ക്കെതിരേ ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. യുവതാരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് നേടിയ ഫ്രീകിക്ക് ഗോളിലാണ് യുണൈറ്റഡ് ജയിച്ചത്. സ്‌കോര്‍ 1-0.

ആദ്യ പാദത്തില്‍ നേടിയ എവേഗോളിന്റെ ആനുകൂല്യം രണ്ടാം പാദത്തില്‍ യുണൈറ്റഡിന് നേട്ടമാകും. പരിക്കില്‍നിന്ന് മോചിതനായി യുണൈറ്റഡ് മിഡ്ഫീല്‍ഡിലേക്കെത്തിയ പോള്‍ പോഗ്ബയും എറിക് ബെയ്‌ലിയും എത്തിയതോടെ ശക്തമായ റെഡ് ഡെവിള്‍സിന് ശക്തമായ ഭീഷണിയാണ് സെല്‍റ്റ വീഗോ നടത്തിക്കൊണ്ടിരികുന്നത്.

ഗോള്‍രഹതി ആദ്യ പകുതിക്കു ശേഷം കിട്ടിയ സെറ്റ് പീസ് റാഷ്‌ഫോര്‍ഡ് വലയിലെത്തിക്കുകയായിരുന്നു. ഈ മാസം 11ന് യുണൈറ്റഡ് തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ വെച്ചാണ് രണ്ടാം പാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ