കായികം

ഐ ലീഗും ഐഎസ്എല്ലും ലയനം മൂന്ന് വര്‍ഷത്തേക്കില്ല; ഔദ്യോഗിക ലീഗ് ഐ ലീഗ് തന്നെ; ഐഎസ്എല്‍ ഏഴ് മാസമാക്കും

സമകാലിക മലയാളം ഡെസ്ക്

മുംബൈ:  ഇന്ത്യന്‍ സൂപ്പര്‍ ലീഗും (ഐഎസ്എല്‍) ഐ ലീഗും തമ്മിലുള്ള ലയനം ഉടനുണ്ടാകില്ലെന്ന് ആള്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്). അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഈ രണ്ട് ലീഗുകളും നിലുവിലുള്ള സ്ഥിതിയില്‍ തുടരും.

ഐഎസ്എല്ലിനെ ഐ ലീഗുമായി ലയിപ്പിച്ച് പതിനൊന്ന് ടീമുകള്‍ മാറ്റുരയ്ക്കുന്ന ലീഗാക്കി മാറ്റുമെന്നും ഐ ലീഗിനെ രണ്ടാം ലീഗാക്കുമെന്നും റിപ്പോര്‍ട്ടകളുണ്ടായിരുന്നു.

കൊല്‍ക്കത്ത ക്ലബ്ബുകളായ മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നിവ ലയനവുമായി ബന്ധപ്പെട്ട് എഐഎഫ്എഫ് പ്രസിഡന്റ് പ്രഫുല്‍ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ രണ്ട് ടീമുകള്‍ക്ക് പുറമെ ബെംഗളൂരു എഫ്‌സിയെയും ഐഎസ്എല്ലില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം നടന്നിരുന്നു. എന്നാല്‍ മിസോറാമിലുള്ള ഐസ്വാള്‍ എഫ്‌സി ഇത്തവണ ഐ ലീഗ് ചാംപ്യന്‍മാരായതോടെ എഐഎഫ്എഫിന്റെ ശ്രമത്തിന് തിരിച്ചടിയാവുകയായിരുന്നു.

ഇന്ത്യയുടെ ഔദ്യോഗിക ലീഗായി ഐ ലീഗ് തുടരും. അതേസമയം, ഐഎസ്എല്‍ വാരാന്ത്യത്തില്‍ മാത്രം കളി എന്ന രീതിയില്‍ ഏഴ് മാസം ദൈര്‍ഘ്യമുള്ള ടൂര്‍ണമെന്റാക്കും. ഫെഡറേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് റിലയന്‍സുമായി കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷമാണ് കൂടുതല്‍ വ്യക്തത ലഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു