കായികം

കോഹ്ലി ആദ്യം കണ്ണാടിയില്‍ പോയി നോക്കി പഠിക്കട്ടെ; താരത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗവാസ്‌ക്കര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡെല്‍ഹി: സൂപ്പര്‍ താരം വിരാട് കോഹ്ലിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ഇതിഹാസ താരം സുനില്‍ ഗവാസ്‌ക്കര്‍. പഞ്ചാബിനെതിരേ നടന്ന മത്സരത്തിനു ശേഷം കളി വിലയിരുത്തുന്നതിനിടയിലാണ് ഗവാസ്‌ക്കര്‍ കോഹ്ലിക്കെതിരേ വിമര്‍ശനമുന്നയിച്ചത്. കോഹ്ലി ആദ്യം കണ്ണാടിയില്‍ നോക്കി കളിക്കുന്നത് എങ്ങനെയെന്ന് സ്വയം മനസിലാക്കണം. പഞ്ചാബിനെതിരേ കോഹ്ലി കളിച്ചത് ഒരിക്കലും മികച്ച കളിയായിരുന്നില്ല ഗവാസ്‌ക്കര്‍ വ്യക്തമാക്കി.

ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ മുഖം നല്‍കിയ ക്യാപ്റ്റന്‍ കോഹ്ലിക്ക് ഐപിഎല്ലില്‍ ഇതുവരെ ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇറങ്ങിയ അഞ്ച് മത്സരങ്ങളില്‍ ഒരു കളിയില്‍ മാത്രമാണ് 20 റണ്‍സിന് മുകളില്‍ താരത്തിന് സ്‌കോര്‍ കണ്ടെത്താന്‍ സാധിച്ചത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ഇതുവരെ കളിമികവിലേക്കെത്തിക്കാന്‍ കോഹ്ലിക്ക് സാധിച്ചിട്ടില്ല.

കോഹ്ലി കൂടുതല്‍ ഉത്തരവാദിത്വം കാണിക്കണം. ഐപിഎല്ലില്‍ ഇതുവരെ കാര്യമായി ഒന്നും അവകാശപ്പെടാനില്ലാത്ത ടീമിന്റെ ക്യാപ്റ്റനാണെന്നത് പരിഗണിക്കുകയെങ്കിലും വേണം. സണ്ണി കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി