കായികം

ഐപിഎല്‍ പ്ലേ ഓഫ്: മുംബൈ ഇന്ത്യന്‍സിന് പൂനെ സൂപ്പര്‍ ജയന്റ്‌സ് വെല്ലുവിളി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ സ്വന്തം മൈതാനമായ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ന് ജയിക്കുന്നവര്‍ക്ക് ഐപിഎല്‍ പത്താം സീസണിലെ ഫൈനലില്‍ എത്തുന്ന ആദ്യ ടീമാകാം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സും രണ്ടാം സ്ഥാനത്തുള്ള റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും. 

ലീഗ് ഘട്ടത്തില്‍ രണ്ട് തവണയും പൂനെയ്ക്ക് മുന്നില്‍ തോല്‍വി വഴങ്ങിയ മുംബൈ പക്ഷെ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. ബാറ്റിംഗും ബൗളിംഗും ബാലന്‍സ് ഏറ്റവും മികച്ച രീതിയില്‍ ബാലന്‍സ് ചെയ്യുന്ന ടീം കപ്പില്‍ കുറഞ്ഞതൊന്നും ഈ സീസണില്‍ പ്രതീക്ഷിക്കുന്നില്ല.

പ്രകടന മികവിന്റെ കാര്യത്തില്‍ മുന്‍തൂക്കം പൂനെയ്ക്കാണെങ്കിലും ഇമ്രാന്‍ താഹിര്‍, ബെന്‍സ്റ്റോക്‌സ് എന്നീ താരങ്ങളുടെ അഭാവം പൂനെയ്ക്ക് തിരിച്ചടിയാകും. മുംബൈക്ക് പക്ഷെ, ആരെ ആദ്യ പതിനൊന്നില്‍ ഇറക്കുമെന്ന ആശയക്കുഴപ്പമാണ് മുംബൈക്ക്. ഇന്ന് തോല്‍ക്കുന്നവര്‍ക്ക് എലിമിനേറ്ററിലെ വിജയിയെ പരാജയപ്പെടുത്തിയാലും ഫൈനലില്‍ എത്താം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്