കായികം

ഹ്യൂമിനെ കൊച്ചിയില്‍ സ്വീകരിച്ച് മഞ്ഞപ്പട; ജയത്തോടെ തുടങ്ങുമെന്ന് ഹ്യൂം

സമകാലിക മലയാളം ഡെസ്ക്

നാലാം സീസണിലെ ആദ്യ മത്സരത്തിനായി കൊച്ചിയില്‍ വിസില്‍ മുഴങ്ങുമ്പോള്‍ ആരാധകരെ ഏറെ ആവേശത്തിലാഴ്ത്തുക മഞ്ഞക്കുപ്പായത്തില്‍ മൈതാനത്തിറങ്ങുന്ന ഇയാന്‍ ഹ്യൂമായിരിക്കും. ഹ്യൂമിനോടുള്ള ഇഷ്ടം എത്രമാത്രമാണെന്ന് ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സ് മത്സരം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ കാട്ടിത്തരുന്നു. 

നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ഹ്യൂമിന് വലിയ സ്വീകരണമാണ് മഞ്ഞപ്പട ഒരുക്കിയത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കിറ്റ് ലോഞ്ചിങ്ങിനായിട്ടാണ് ഹ്യൂം മറ്റ് ടീം അംഗങ്ങള്‍ക്ക് മുന്‍പേ കൊച്ചിയിലെത്തിയത്. 

പുതിയ സീസണില്‍ ജയത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഹ്യൂമിന്റെ പ്രതികരണം. ജയത്തോടെ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് ഹ്യൂം പറയുമ്പോള്‍ കൊച്ചിയിലെ ആദ്യ മത്സരത്തില്‍ തന്നെ തീ പാറുമെന്ന് ഉറപ്പ്. 

വിമാനത്താവളത്തില്‍ ആരാധകര്‍ ഒരുക്കിയ സ്വീകരണത്തിനും ഐഎസ്എല്ലിലെ ടോപ് സ്‌കോറര്‍ നന്ദി പറയുന്നു. ഒന്നാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി തകര്‍ത്തു കളിച്ച ഹ്യൂമിനെ രണ്ടും മൂന്നും സീസണുകളില്‍ കോല്‍ക്കത്ത തട്ടിയെടുത്തിരുന്നു. 

നാലാം സീസണില്‍ ഹ്യൂമിനെ മഞ്ഞക്കുപ്പായത്തില്‍ തിരിച്ചെത്തിച്ച് ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ആരാധകരുടെ ആവേശം നെറുകയിലെത്തിച്ചു. സെപ്തംബര്‍ 17ന് രണ്ട് തവണ കേരളത്തിന്റെ കയ്യില്‍ നിന്നും കിരീടം തട്ടിയെടുത്ത കോല്‍ക്കത്തയ്ക്ക് എതിരെ ബ്ലാസ്‌റ്റേഴ്‌സ് ഇറങ്ങുന്നതോടെ നാലാം സീസണിന് തുടക്കമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍